InternationalNews

ക്രൂരം, പൈശാചികം..ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണം, ആംബുലൻസുകൾ തക‌ർന്നു,അമ്പത് പേർ‌ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ കരമാർവും വ്യോമമാർഗവും ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. രാത്രി ഗാസ നഗരത്തിലെ അൽ -ഷിഫ ആശുപത്രിയുടെ കവാടത്തിലുണ്ടായ വ്യോമാക്രമണത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ റാഫ അതിർത്തി വഴി വിദഗ്ദ്ധ ചികിത്സയ്ക്കായി ഈജിപ്റ്റിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം. സംഭവത്തിൽ അമ്പതോളം പേർ തത്ക്ഷണം മരിച്ചു. ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തി.

​ഹ​മാ​സി​ന്റെ​ ​കു​ഴി​ബോം​ബു​ക​ളും​ ​കെ​ണി​ക​ളും​ ​മ​റി​ക​ട​ന്ന് ​പൂ​ർ​ണ്ണ​മാ​യും​ ​ഗാ​സ​യെ​ ​വ​ള​ഞ്ഞെ​ന്ന് ​സൈ​ന്യം​ ​അ​റി​യി​ച്ചു. നൂ​റി​ലേ​റെ​ ​ഹ​മാ​സ് ​അം​ഗ​ങ്ങ​ളെ​ ​വ​ധി​ച്ചു.​ ​ഗാ​സ​ ​ഇ​സ്ര​യേ​ലി​ന് ​ശാ​പ​മാ​യി​ ​മാ​റു​മെ​ന്നും​ ​സൈ​നി​ക​ർ​ ​ക​റു​ത്ത​ ​ബാ​ഗു​ക​ളി​ൽ​ ​(​ ​മൃ​ത​ദേ​ഹ​ങ്ങ​ളാ​യി​ ​)​ ​തി​രി​ച്ചെ​ത്തു​ന്ന​ത് ​അ​വ​ർ​ക്ക് ​കാ​ണേ​ണ്ടി​ ​വ​രു​മെ​ന്നും​ ​ഹ​മാ​സ് ​വെ​ല്ലു​വി​ളി​ച്ചു.​അ​തി​നി​ടെ, സെ​യ്‌​തൂ​നി​ലും​ ​ജ​ബ​ലി​യ​ ​അ​ഭ​യാ​ർ​ത്ഥി​ ​ക്യാ​മ്പി​ലു​മു​ണ്ടാ​യ​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ 22​ ​പേ​ർ​ ​കൂ​ടി​ ​കൊ​ല്ല​പ്പെ​ട്ടു.

യു.​എ​സ് ​സ്റ്റേ​റ്റ് ​സെ​ക്ര​ട്ട​റി​ ​ആ​ന്റ​ണി​ ​ബ്ലി​ങ്ക​ൻ​ ​​ ​ഇ​സ്ര​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു,​ ​പ്ര​സി​ഡ​ന്റ് ​ഐ​സ​ക് ​ഹെ​ർ​സോ​ഗ് ​എ​ന്നി​വ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​യു.​എ​സ് ​ഇ​സ്ര​യേ​ലി​നൊ​പ്പ​മാ​ണെ​ന്ന് ​ബ്ലി​ങ്ക​ൻ​ ​ആ​വ​ർ​ത്തി​ച്ചു.​ ​മാ​നു​ഷി​ക​ ​സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കാ​നും​ ​ബ​ന്ദി​ക​ളെ​ ​ര​ക്ഷി​ക്കാ​നും​ ​സം​ഘ​ർ​ഷ​ത്തി​ന് ​താ​ത്കാ​ലി​ക​ ​ഇ​ട​വേ​ള​ ​വേ​ണ​മെ​ന്നും​ ​സി​വി​ലി​യ​ൻ​മാ​രെ​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്നും​ ​ബ്ലി​ങ്ക​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ലെ​ബ​ന​നി​ലെ​ ​ഹി​സ്ബു​ള്ള​ ​ഗ്രൂ​പ്പ് ​ഇ​സ്ര​യേ​ലി​ന്റെ​ 19​ ​സൈ​നി​ക​ ​സ്ഥാ​ന​ങ്ങ​ൾ​ ​മി​സൈ​ലു​ക​ളും​ ​പീ​ര​ങ്കി​ക​ളു​മു​പ​യോ​ഗി​ച്ച് ​ആ​ക്ര​മി​ച്ചു.​ ​പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ​ ​നാ​ല് ​ഹി​സ്ബു​ള്ള​ ​അം​ഗ​ങ്ങ​ൾ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ഇ​സ്ര​യേ​ൽ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​യി​ൽ.​ ​ഗാ​സ​യി​ലെ​യും​ ​വെ​സ്റ്റ് ​ബാ​ങ്കി​ലെ​യും​ 27​ ​ല​ക്ഷം​ ​ജ​ന​ങ്ങ​ളെ​ ​സ​ഹാ​യി​ക്കാ​ൻ​ 120​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യം​ ​യു.​എ​ൻ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​

രാ​ജ്യ​ത്തെ​ ​തൊ​ഴി​ലാ​ളി​ക​ളാ​യ​ ​നൂ​റു​ക​ണ​ക്കി​ന് ​ഗാ​സ​ ​സ്വ​ദേ​ശി​ക​ളെ​ ​ഇ​സ്ര​യേ​ൽ​ മ​ട​ക്കി​ ​അ​യ​ച്ചു​ ​തു​ട​ങ്ങി.​ ​ഇ​വ​രെ​ ​ക​രീം​ ​അ​ബു​ ​സ​ലീം​ ​അ​തി​ർ​ത്തി​ ​വ​ഴി​ ​തെ​ക്ക​ൻ​ ​ഗാ​സ​യി​ലേ​ക്ക് ​ക​ട​ത്തി​വി​ട്ടു.​ ​ഹ​മാ​സ് ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നാ​ലെ​ ​ഇ​വ​ർ​ ​ജ​യി​ലി​ലാ​യി​രു​ന്നു.​ ​സം​ഘ​ർ​ഷ​ത്തി​ന് ​മു​മ്പു​ള്ള​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​ഇ​സ്ര​യേ​ൽ​ ​വ​ർ​ക്ക് ​പെ​ർ​മി​റ്റു​ള്ള​ 18,500​ ​ഗാ​സ​ക്കാ​രാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.

ഗാസ മുനമ്പിനുമുകളിലൂടെ യു.എസ്. ഡ്രോണുകൾ നിരീക്ഷണപ്പറക്കൽ നടത്തുന്നതായി റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നാണ് റിപ്പോർട്ട്.

എം.ക്യു.-9 ഇനത്തിൽപ്പെട്ട ആറ് ഡ്രോണുകളാണ് കണ്ടെത്തിയത്. എന്നാൽ, ഇസ്രയേൽ പ്രതിരോധസേനയെ യുദ്ധത്തിൽ പിന്തുണയ്ക്കുകയല്ല മറിച്ച്, ബന്ദികളെവിടെയെന്നു കണ്ടെത്തുകയാണ് ഡ്രോണുകളുടെ ലക്ഷ്യമെന്ന് യു.എസ്. പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. ഗാസയ്ക്കുമുകളിൽ ഇസ്രയേലിന്റെ നിരീക്ഷണവിമാനങ്ങൾ ഇടതടവില്ലാതെ പറക്കുന്നുണ്ടെങ്കിലും യു.എസ്. ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്.

ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുമായി യു.എസ്. കമാൻഡോകൾ യുദ്ധമുഖത്തുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധത്തിൽ യു.എസ്. നേരിട്ടുപങ്കെടുക്കുന്നതിന്റെ ഭാഗമല്ലിതെന്നാണ് വിശദീകരണം.

കഴിഞ്ഞ ശനിയാഴ്ച യു.എസിന്റെ പ്രത്യേക ദൗത്യസേനയുടെ എം.ക്യു.-9 റീപ്പർ വിമാനം ഗാസയ്ക്കുമുകളിൽ പറക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ എഴിന് ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതുമുതൽ നിരീക്ഷണ ആവശ്യങ്ങൾക്കായി ഈ വിമാനം മേഖലയിൽ സജീവമാണെന്നാണ് പെന്റഗൺ പറഞ്ഞത്.

യു.എസ്. വ്യോമസേനയുടെ ‘ഹണ്ടർ കില്ലർ’ എന്നറിയപ്പെടുന്ന ഈ ഡ്രോണുകൾ ഇറാഖ്, സിറിയ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്താനും രഹസ്യാന്വേഷണങ്ങൾക്കുമായി ഉപയോഗിച്ചുവരുന്നു. 20 മണിക്കൂറിലധികം തുടർച്ചയായി പറക്കാനാകും.

ഡൊമിനിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് ലൂയി അബിനാദർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് എന്നിവരുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇസ്രയേലിനുള്ള പിന്തുണ തുടരുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു. ബ്രിട്ടൻ സന്ദർശനത്തിനിടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ചു. ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്ന 240 പേരിൽ പത്തുപേർ അമേരിക്കക്കാരാണ്.

ഗാസാസിറ്റിയുമായി അതിർത്തിപങ്കിടുന്ന ഷതി അഭയാർഥിക്യാമ്പിലുള്ളവർക്ക് വ്യാഴാഴ്ച ആകാശത്തുനിന്ന് ചില കുറിപ്പുകൾ കിട്ടി. ‘സമയം അതിക്രമിച്ചു’ എന്നായിരുന്നു അതിലെഴുതിയത്. ഹമാസിനെ ലക്ഷ്യമിട്ട് ആക്രമണമാരംഭിക്കുംമുമ്പ് ഇസ്രയേൽ നൽകിയ അന്ത്യശാസനം. പോർവിമാനങ്ങളുപയോഗിച്ചായിരുന്നു ഇസ്രയേൽ ഈ നോട്ടീസുകൾ താഴത്തിട്ടത്. “എന്തൊരു ജീവിതമാണിത്. ഞങ്ങളുടെ മക്കളെയെങ്കിലും സുരക്ഷിതസ്ഥാനത്തെത്തിക്കണം, എല്ലാവരും ഭയന്നിരിക്കയാണ്. കുട്ടികളും സ്ത്രീകളും മുതിർന്നവരും” -ഗാസാസിറ്റിക്കു സമീപത്തെ അൽ ഖുത് ആശുപത്രിയിൽ അഭയംതേടിയ അമ്പതുകാരി ഹിയാം ഷംലാക് പറഞ്ഞു.

വടക്കൻ ഗാസയിലെ 11 ലക്ഷംപേരോട് തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകാൻ യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽത്തന്നെ ഇസ്രയേൽ ഉത്തരവിട്ടിരുന്നു. എന്നാൽ, പലരും ഇവിടം വിട്ടില്ല. തെക്കോട്ടുപോയവരിൽ ചിലർ അവിടെ മാനുഷികപ്രതിസന്ധി രൂക്ഷമായതോടെ സ്വന്തംമണ്ണിലേക്കുതന്നെ മടങ്ങുകയുംചെയ്തു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന മരണഭയംപേറി പലരും യു.എന്നും മറ്റും ഒരുക്കിയ താത്കാലിക അഭയകേന്ദ്രങ്ങളിലാണുള്ളത്. ബുറെയ്ജിലെ അഭയാർഥിക്യാമ്പിനുനേരെ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു.

ഇതിനിടെ, ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രയേൽ സൈനികരുടെ മടക്കം ശവപ്പെട്ടിയിലായിരിക്കുമെന്ന് ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്‌സ് മുന്നറിയിപ്പ് നൽകി. ‘‘ഗാസ ഇസ്രയേലിനെ സംബന്ധിച്ച് അവരുടെ ചരിത്രത്തിലെ ശാപമായിമാറുമെന്ന് ’’ ഹമാസ് വക്താവ് അബു ഒബെയ്ദ വ്യക്തമാക്കി.

ഗാസയിൽ ഇതുവരെ 9061 പേരാണ് കൊല്ലപ്പെട്ടത്. 32,000 പേർക്ക് പരിക്കേറ്റു. യുദ്ധമാരംഭിച്ചശേഷം ഇസ്രയേലിലും 2.5 ലക്ഷം പേർ അഭയാർഥികളായി. ഹമാസ് ഇസ്രയേലിലേക്ക് മിസൈലാക്രമണം തുടരുന്ന സാഹചര്യത്തിലാണിത്. ഇതിനിടെ കഴിഞ്ഞ രണ്ടുദിവസത്തിനിടെ റാഫ അതിർത്തിവഴി 800 വിദേശപൗരർ ഈജിപ്തിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker