30 C
Kottayam
Friday, May 3, 2024

പവര്‍ കട്ട് കേരളത്തില്‍ നിന്നും എന്നന്നേക്കുമായി ഒഴിവാക്കുകയാണ് ലക്ഷ്യം : എം.എം മണി

Must read

മലമ്പുഴ : കൂടുതല്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കുകയും പവര്‍ കട്ട് കേരളത്തില്‍ നിന്നും എന്നന്നേക്കുമായി ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പാലക്കാട് ജില്ലാ ജയിലില്‍ സ്ഥാപിച്ച 77.2-    കിലോവാട്സ് സൗരോര്‍ജ്ജ പ്ലാന്റ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ആവശ്യം വരുന്ന വൈദ്യുതിയുടെ മുപ്പത്തിയഞ്ചു ശതമാനം മാത്രമേ ഇവിടെ ഉദ്പാദിപ്പിക്കുന്നുള്ളൂവെന്നും ബാക്കി വന്‍ തുക കൊടുത്ത് വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളിലെ സൗര പദ്ധതികളില്‍ സംസ്ഥാനത്ത് ഇത്ര വേഗത്തില്‍ കമ്മീഷന്‍ ചെയ്തവ വേറെയില്ലെന്നും കൂടുതല്‍ വൈദ്യുതി ഉപഭോഗമുള്ള ജയില്‍ പോലുള്ള സ്ഥാപനങ്ങളില്‍ ഇതൊരു ഉത്തമ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വി.എസ് അച്ചുതാനന്ദന്‍ എം.എല്‍.എ ഓണ്‍ലൈനില്‍ അദ്ധ്യക്ഷനായി. അച്ചുതാനന്ദന്റ സന്ദേശം മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ വായിച്ചു. രാജ്യത്തെ തന്നെ മികച്ച ജയില്‍ മാതൃകയാണ് മലമ്പുഴയിലേതെന്ന് വി.എസ് പറഞ്ഞു.

മികച്ച മന്ത്രിയാണ് എം.എം മണിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.പക്ഷപാതമില്ലാതെ വികസനം നടത്തുന്ന ആളാണ്. ഇനിയും പൊതുപ്രവര്‍ത്തന രംഗത്ത് ശോഭിക്കാന്‍ മണിയാശാന് കഴിയട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.എം മണിക്കെതിരെ കരിങ്കുരങ്ങ് എന്ന് വെള്ളാപ്പള്ളി നടേശന്‍ വിളിച്ചത് വിവാദമായിരുന്നു.

നെടുങ്കണ്ടം എസ്.എന്‍.ഡി.പി യൂണിയന്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.എം.മണി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ പലരും കളിയാക്കിയിരുന്നതായി മന്ത്രി എം.എം ഓര്‍മ്മിപ്പിച്ചു. താന്‍ വിജയിച്ചപ്പോഴും മന്ത്രിയായപ്പോഴും എന്ത് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ ആശങ്കപ്പെട്ടു. ആ അഭിപ്രായം തിരുത്തിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി എം.എം മണി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week