ഒമാൻ: റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. ഒരു ഒമാൻ റിയാലിന് 214.50 രൂപയിലെത്തി. ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയായിരിക്കും ഉണ്ടായിരിക്കുക. അന്താരാഷ്ട്ര വിനിമയ നിരക്കിന്റെ പോർട്ടലായ എക്സ് ഇ എക്സ്ചേഞ്ച് ആണ് 214.90 എന്ന നിരക്ക് നൽകിയത്.
നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങളിൽ പണം അയക്കാൻ കൂടുതൽ പേൽ അടുത്ത ദിവസങ്ങളിൽ എത്തും എന്നാണ് കണക്കൂക്കൂട്ടൽ.കഴിഞ്ഞ കുറച്ചു ദിവസമായി വിനിമയ നിരക്ക് കുറവായിരുന്നു. ജൂൺ 16ന് വിനിമയ നിരക്ക് 212.20 ആണ് നിന്നിരുന്നത്. ഈ മാസം ആദ്യം മുതൽ ചെറിയ തേതിൽ തുടർന്നു വന്നു.
കുറച്ചു ദിവസമായി വിനിമയ നിരക്ക് താഴ്ന്നുനിൽക്കുകയായിരുന്നു. ഈ വർഷം മേയ് 22ന് വിനിമയ നിരക്ക് 215 അടുത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 20നാണ് വിനിമയ നിരക്ക് എക്കാലത്തേയും റെക്കോർഡിൽ എത്തിയത്.
അമേരിക്കൻ ഡോളർ ശക്തിയായതാണ് ഇന്ത്യൻ രൂപയുടെ മൂല്യം തകരാനും വിനിമയ നിരക്ക് ഉയരാനും പ്രധാന കാരണം. സാമ്പത്തിക പരിഷ്കരണങ്ങളാണ് ഇതിന് പ്രധാനമായി ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച 82.60 രൂപയായിരുന്നു ഒരു ഡോളറിന്റെ വില വെള്ളിയാഴ്ച രൂപയുടെ മൂല്യം എട്ടു പൈസ കുറഞ്ഞപ്പോൾ ഡോളറിന്റെ വില 82.68 രൂപയിലെത്തി. ലോകത്തിലെ ആറു രാജ്യങ്ങളുടെ മൂല്യത്തെ അപേക്ഷിച്ചാണ് ഡോളർ ഇൻഡക്സ് കണക്കാക്കുന്നത്. എണ്ണവില വർധിക്കുന്നതും വിനിമയ നിരക്ക് ഉയരാൻ എല്ലാം ഇത് കാരണമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണ വില 76.74 ഡോളറിലെത്തിയരുന്നു. ഓഹരി വിപണിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.