തൃശ്ശൂർ: മംഗള എക്സ്പ്രസിന്റെ എഞ്ചിനും ബോഗിയും തമ്മിൽ വേർപ്പെട്ടു. തൃശ്ശൂര്‍ കോട്ടപ്പുറത്തുവച്ചാണിത്. എറണാകുളത്ത് നിന്ന് നിസാമുദ്ദീനിലേക്ക് പുറപ്പെട്ട ട്രെയിൻ ആണ് തകരാറിലായത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനും പൂങ്കുന്നം റെയിൽവേ സ്റ്റേഷനും ഇടയിൽ വെച്ചായിരുന്നു സംഭവം. പിന്നീട് പ്രശ്നം പരിഹരിച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു.
ഉച്ചക്ക് മൂന്നേ കാലോട് കൂടിയായിരുന്നു സംഭവം. എഞ്ചിൻ ബോഗികളിൽ നിന്ന് വേർപ്പെട്ട് 30 മീറ്ററോളം മുന്നോട്ട് പോയി നിൽക്കുകയായിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുൾപ്പെടെയുള്ള സാങ്കേതിക വിദഗ്ദർ എത്തി ട്രെയിൻ എഞ്ചിനും ബോഗിയും തമ്മിൽ യോജിപ്പിച്ച് സർവീസ് പുനരാരംഭിക്കുകയായിരുന്നു. എഞ്ചിൻ വേർപ്പെടാൻ ഇടയാക്കിയ കാരണങ്ങൾ റെയിൽവെ വിശദമായി അന്വേഷിക്കുമെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News