കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ രംഗത്തെത്തി. ഇതോടെ വിഷയം വലിയ വിവാദമായി മാറുകയായിരുന്നു.
ഇതിനിടെയാണ് ചിലര്‍ അമൃത മകളെ പറഞ്ഞു പഠിപ്പിച്ച് വീഡിയോ ചെയ്യുകയായിരുന്നു എന്ന ആരോപണവുമായി എത്തിയത്. അഭിരാമിയും വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിരുന്നു. അഭിരാമിയുടെ പോസ്റ്റില്‍ ഒരാള്‍ കുട്ടിയുടെ വീഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു.
”ആമി, എന്റെ ഇളയമകള്‍ക്ക് 3 വയസ്സാണ്. അവള്‍ക്ക് എന്നെ കുറിച്ചോ എന്റെ കുടുംബത്തെ കുറിച്ചോ എന്തറിയാനാണ്. ‘അമ്മ വീട്ടില്‍ താമസിക്കുന്ന മകള്‍ക്ക് നിങ്ങള്‍ ചൊല്ലി കൊടുക്കുന്ന ഒരു ചിത്രം മാത്രമേ മനസ്സില്‍ പതിയുള്ളൂ. ലോകത്ത് ഏതച്ഛനാണ് മക്കളെ പിരിഞ്ഞു ജീവിക്കാന്‍ കഴിയുന്നത്? പാപ്പു ചെയ്ത വീഡിയോ കണ്ടു ഇത്തിരി കൂടി പോയി കടുത്തു പോയി. 12 വയസ്സുള്ള മകള്‍ വ്‌ളോഗര്‍ അല്ലെങ്കില്‍ ആരുമാവട്ടെ എന്താണ് അവള്‍ സോഷ്യല്‍ മീഡിയയില്‍ ചെയുന്നത് എന്നതും ഫില്‍റ്റര്‍ ചെയ്യേണ്ടതും അവരുടെ രക്ഷകര്‍ത്താക്കളുടെ മാത്രം ഉത്തരവാദിത്തം ആണ്. കാര്യങ്ങള്‍ കൈ വിട്ട് പോയത് പാപ്പുവിന്റെ വീഡിയോ മാത്രം കൊണ്ടാണ്” എന്നായിരുന്നു കമന്റ്. തുടര്‍ന്ന് ഇയാള്‍ക്ക് മറുപടിയുമായി അഭിരാമി എത്തി.
”ഹലോ! ചേട്ടന്റെ ഇളയമകളുടെ കാര്യം അല്ല ഇവിടെ പറഞ്ഞത്! അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത ഒരു അച്ഛന്റെ മകളുടെ കാര്യമാണ് പറഞ്ഞത്! ചേട്ടന്റെ കുഞ്ഞിന് ഭാഗ്യമുള്ളത് കൊണ്ട് അതിലൂടെ കടന്ന് പോകേണ്ട വന്നില്ല വരാതിരിക്കട്ടെ. പക്ഷേ, 2- 3 -4 വയസുകളില്‍ ഉള്ള ചില ഓര്‍മ്മകള്‍ നമ്മുടെ തലച്ചോറില്‍ നിലകൊള്ളും! അത് പിന്നെയും ഓര്‍ക്കും വിധമുള്ള സാഹചര്യത്തില്‍ തുടര്‍ന്നാല്‍ അത് മറക്കുകയുമില്ല അതെല്ലാവരുടെയും കഥയല്ലല്ലോ? ആണെന്ന് പറഞ്ഞോ ഞാന്‍?
3 വയസില്‍ ഗിന്നസ് റെക്കോര്‍ഡ് കിട്ടിയ കുട്ടികളില്ലേ? എന്റെ മോള്‍ക്ക് കിട്ടിയില്ലല്ലോ എന്ന് ഞാന്‍ പറയുന്നതില്‍ എന്താണ് ശരിയുള്ളത്? നമ്മളുടെ മനസ്സും ചിന്തകളും രൂപപ്പെടുന്നത് പലരുടേയും പലത് പോലെയാണ്! പോരാത്തതിന്, പാപ്പു ആന്‍ഡ് ഗ്രാന്‍ഡ്മാ എന്നൊരു പേജില്‍ സ്വന്തമായി വിഡിയോസ് ചെയ്തു ഇടുന്ന ഒരു കുട്ടിയാണ് അവള്‍. വളരെ ചെറുപ്പത്തില്‍ തന്നെ. അവളത് എന്‌ജോയ് ചെയ്യുകയും ചെയ്യുന്ന ഒരു കാര്യമാണ്!
അത് പോലെ അവളുടെ ബോള്‍ഡ്‌നസ് അവളെ കൊണ്ട് ചെയ്യിപ്പിച്ച ഒരു പ്രവര്‍ത്തിയാണത്. അച്ഛന്റെ നിരന്തര ഉപദ്രവങ്ങളും പച്ചക്കള്ളങ്ങള്‍ പ്രചരിക്കുന്നതും കണ്ട് അവള്‍ പറയാത്തൊരു കാര്യം അവള്‍ പറഞ്ഞു എന്ന പറയുന്നതില്‍ എന്ത് ന്യായം! പണ്ടും പല വീഡിയോസും കണ്ട് അവള്‍ ചോദിച്ചിട്ടുണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞില്ലല്ലോ എന്ന്- അപ്പോളൊക്കെ പൊട്ട് വിട്ടു കള എന്നേ പറഞ്ഞിട്ടുള്ളൂ!
പിന്നെ അവള്‍ ചോയ്‌സ് സ്‌കൂളിലെ നന്നായി പഠിക്കുന്ന ഒരു കുട്ടിയാണ്! ഞാനും ഒരു cbse കുട്ടിയായിര്‍ന്നു – പക്ഷേ എന്റെ വൊക്കാബുലറി എല്ലാ അവളുടേത്! അവളുടെ ഭാഷ ഇപ്പോള്‍ തന്നെ ഒരുപാട് ഹയ്യര്‍ ലെവല്‍ ആണ്! പഠിക്കുന്ന പാഠങ്ങള്‍ പോലെ തന്നെ! പിന്നെ നല്ല അച്ഛന്റെ നടകീയമുഹൂര്‍ത്തങ്ങള്‍ വൈകാതെ നില്‍ക്കും. നിങ്ങള്‍ അയാളുമായി കംപെയര്‍ ചെയ്തു സ്വയം തരം താഴരുത്! സോഷ്യല്‍ സര്‍വിസിനും കണ്ണീര്‍ പ്രകടനങ്ങള്‍ക്കും അപ്പുറം ഒരു മുഖമുണ്ട്! കൂടെ കഴിഞ്ഞ സ്ത്രീക്കറിയാം!” എന്നായിരുന്നു അഭിരാമിയുടെ മറുപടി.
പാപ്പു ചെയ്ത വീഡിയോ ആണ് ഒരു പെണ്‍കുട്ടിയുടെ അച്ഛനായ ചേട്ടന് കടുത്ത കൈയായി തോന്നിയത് അല്ലേ? അതിന് അവളെ പ്രേരിപ്പിച്ച നിസ്സഹായ അവസ്ഥയല്ല അല്ലേ? ഈ കണക്കിന് എന്ത് അവസ്ഥയിലുള്ള ഒരു കുഞ്ഞ് വന്നു അവളുടെ അവസ്ഥ പറഞ്ഞാലും അവളെ കൊണ്ട് ചെയ്യിപ്പിച്ചതാണ് എന്ന് പറയില്ല? റൈറ്റ് പാരന്റിങ്ങില്‍ കുട്ടികളെ കാര്യങ്ങള്‍ അറിയിച്ചു തന്നെ വളര്‍ത്തണമെന്നാണ്! അച്ഛനെ കാണിച്ചതാണോ ഇപ്പോള്‍ തെറ്റായത്? അച്ഛന്‍ കൂടെയില്ലെങ്കിലും, അവള്‍ അച്ഛന്റെ വീഡിയോസ് നമ്മളോടൊപ്പം കണ്ടതാണോ തെറ്റ്? അതോ കൊച്ചിന്റെ പക്ഷം പിടിച്ച് കള്ളത്തരവും മലയാളികളെ പറ്റിക്കാനുമുള്ള കഥ മെനയാളുമാണോ തെറ്റ്? നിങ്ങളൊക്കെ എന്താ ഇങ്ങനെ പറയുന്നത് എന്നും അഭിരാമി ചോദിക്കുന്നുണ്ട്.