താരാ കല്യാണിന് രണ്ടാം കല്യാണം ! തൻറെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് സൗഭാഗ്യ പറയുന്നു, മനസ്സുനിറച്ചു എന്ന് പേളി മാണി! ഇത് തുറന്നു പറയാൻ കാണിച്ച ധൈര്യം കലക്കിയെന്ന് സോഷ്യൽ മീഡിയ
കൊച്ചി:താരാ കല്യാണിനെയും മകൾ സൗഭാഗ്യയെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ഉണ്ട് ഇവർക്ക്. ഒരു മികച്ച നർത്തകി എന്ന നിലയിലും വ്ലോഗർ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ് സൗഭാഗ്യം. താരാ കല്യാണില്‍ നിന്നും തന്നെയാണ് സൗഭാഗ്യക്ക് നൃത്തത്തിലുള്ള അഭിരുചി കിട്ടിയത് എന്ന് നിസംശയം പറയാം. ഇപ്പോൾ ദാ സൗഭാഗ്യ പങ്കുവെച്ച പുതിയ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.
ഭർത്താവ് മരിച്ച സ്ത്രീകൾക്ക് പുനർവിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന വലിയ സന്ദേശമാണ് സൗഭാഗ്യ തൻറെ പുതിയ വീഡിയോയിലൂടെ നൽകുന്നത്. അമ്മയ്ക്കൊരു കല്യാണം ഒരു കൂട്ട് തന്റെ, ഏറ്റവും വലിയ ആഗ്രഹവും, സ്വപ്നവും എന്നാണ് വീഡിയോയിലൂടെ സൗഭാഗ്യ പറയുന്നത്. മികച്ച പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്.
തൻറെ അമ്മയ്ക്ക് ബ്രൈഡൽ മേക്കപ്പ് ഇട്ടു കൊടുക്കുന്ന സൗഭാഗ്യയെ വീഡിയോയിൽ കാണാം. അമ്മയ്ക്ക് ബ്രൈഡ് ആവാൻ ഇഷ്ടമാണോ എന്ന് സൗഭാഗ്യ വീഡിയോയിൽ ചോദിക്കുന്നുമുണ്ട്. സ്റ്റാർട്ട്, ആക്ഷൻ പറഞ്ഞാൽ താൻ എന്തിനും തയ്യാറാണ് എന്നായിരുന്നു താരയുടെ മറുപടി. ശരിക്കും ഇഷ്ടമാണെങ്കിൽ ഭാവിവരനു വേണ്ട ഗുണങ്ങൾ എന്തൊക്കെയാണ് എന്നും സൗഭാഗ്യ ചോദിക്കുന്നുണ്ട്. സത്യസന്ധതയുള്ള മനുഷ്യനും, സകല ജീവജാലങ്ങളോടും അനുകമ്പയുള്ള വ്യക്തിയും ആറടി രണ്ട് ഇഞ്ച് പൊക്കവും ഉള്ള ആരോഗ്യവാനായ ഒരാൾ ആയിരിക്കണം എന്നാണ് താര ഇതിനു മറുപടി നൽകിയത്.
എന്നാൽ നമുക്ക് അതങ്ങ് റിയൽ ആക്കിയാലോ എന്ന് ഒരു ചോദ്യവും സൗഭാഗ്യ ചോദിക്കുന്നു. അപ്പോൾ പത്മനാഭസ്വാമിയെ വിവാഹം കഴിക്കാം എന്നാണ് താര നൽകിയ മറുപടി. സിംഗിൾ മദർ ആയി ജീവിക്കുന്നവരെ അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുവാനും പൊട്ടും പൂവും ഒക്കെ വയ്ക്കുവാനും അനുവദിക്കണം എന്നും സൗഭാഗ്യ പറയുന്നു. വീഡിയോയ്ക്ക് പേളി കമൻറ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ തൻറെ ഹൃദയം നിറച്ചു. നീയായിരിക്കുന്നതിന് നന്ദി സൗഭാഗ്യ. താരാമാ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നാണ് പേളി കമൻറ് ചെയ്തത്.