ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞത് ദുഖം കൊണ്ടല്ല! യഥാര്‍ത്ഥ കാരണം വ്യക്തമാക്കി താര കല്യാണ്‍
സോഷ്യല്‍ മീഡിയയില്‍ മോശമായി ചിത്രീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തി പൊട്ടിക്കരഞ്ഞത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോളിതാ താന്‍ ആ വീഡിയോ ഇട്ടതിന് പിന്നിലെ സംഭവങ്ങളെക്കുറിച്ച് പ്രമുഖ മാധ്യമത്തോട് മനസ് തുറന്നിരിക്കുകയാണ് താര.
”ലൈവില്‍ കരഞ്ഞത് സങ്കടം കൊണ്ടല്ല, ദേഷ്യം കൊണ്ടാണ്. സഹിക്കുന്നതിന് ഒരു പരിധിയില്ലേ. എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല എന്നു കരുതി എന്ത് അപവാദവും പറയാമെന്നാണോ കരുതുന്നത്? ഈ ഫോട്ടോ പ്രചരിപ്പിച്ച വ്യക്തിക്കും അമ്മയുള്ളതല്ലേ?
അവരോട് ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ സഹിക്കുമോ? കുട്ടികളെ മര്യാദയ്ക്ക് വളര്‍ത്തുന്നതില്‍ അമ്മമാര്‍ക്കുള്ള പങ്ക് വലുതാണ്. എന്റെ ഭര്‍ത്താവ് മരിച്ചതിന്റെ സങ്കടം പോലും മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ കരഞ്ഞ് തീര്‍ത്തിട്ടില്ല. എല്ലാം ഉള്ളിലൊതുക്കി സഹിക്കുകയായിരുന്നു.
മഹാഭാരതത്തിലെ ശക്തയായ കഥാപാത്രമല്ലേ ദ്രൗപദി. അവര്‍ പോലും പൊട്ടിക്കരഞ്ഞു പോയ സന്ദര്‍ഭമുണ്ടായിട്ടില്ലേ ? എത്ര ബോള്‍ഡാണെങ്കിലും നിയന്ത്രണം നഷ്ടമാകുന്ന ഒരു സഹാചര്യം എല്ലാവര്‍ക്കും ഉണ്ടാകും. സ്ത്രീകളെ ബഹുമാനിക്കാന്‍ കൂടി എല്ലാവരും പഠിക്കണം ‘ താര പറയുന്നു.
മകള്‍ സൗഭാഗ്യയുടെ വിവാഹച്ചടങ്ങിനിടെ എടുത്ത ഒരു ചിത്രം ചിലര്‍ ദുര്‍വ്യാഖ്യാനം നടത്തി വഷളന്‍ കമന്റുകളോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് താര ലൈവുമായി രംഗത്തെത്തിയത്.