EntertainmentKeralaNews
പിന്തുണയ്ക്ക് നന്ദി, വിവാദം നീട്ടികൊണ്ടുപോകുന്നതിൽ താൽപര്യമില്ല: ആസിഫ് അലി
കൊച്ചി:രമേശ് നാരായണന്‍-ആസിഫ് അലി വിവാദത്തില്‍ തനിക്ക് ഒരു വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ലെന്ന് നടൻ ആസിഫ് അലി. ആ അവസരത്തിൽ അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന ഏതെങ്കിലും രീതിയിലുള്ള പിരിമുറുക്കത്തെ തുടർന്നായിരിക്കണം അങ്ങനെ ചെയ്തത്. ഒരുപാട് പ്രശ്നങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.
ഈ വിഷയം വേറെയൊരു തലത്തിലേക്ക് പോകരുത്. ഞാനിന്ന് രാവിലെ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അതിൽ എനിക്ക് ഒരുപാട് വിഷമമുണ്ട്. എനിക്ക് പിന്തുണ നൽകിയതിൽ നന്ദിയും സന്തോഷവുമുണ്ട്. പക്ഷേ അദ്ദേഹത്തിനെതിരെ ഒരു വിദ്വേഷപ്രചരണം ഉണ്ടാവുന്നതിനോടും വിവാദം നീട്ടികൊണ്ടുപോകുന്നതിനോടും എനിക്ക് താത്പര്യമില്ല. അദ്ദേഹം മനപൂർവ്വം അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും ആസിഫ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News