നിര്‍മാതാക്കളുടെ ലൈംഗിക താല്പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതിനാല്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായെന്ന് ഹോളിവുഡ് താരം താന്‍ഡി ന്യൂട്ടന്‍
നിര്‍മ്മാതാക്കളുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതിനാല്‍ തനിക്ക് ധാരാളം അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന് ഹോളിവുഡ് താരം താന്‍ഡി ന്യൂട്ടന്‍. എന്നാല്‍ തന്റെ ആ തീരുമാനത്തില്‍ യാതൊരു നഷ്ടബോധവുമില്ലെന്നും താരം പറയുന്നു. തന്റെ കരിയറിനെ ഇത് ബാധിച്ചെന്ന് അടുത്തിടെയാണ് താന്‍ തിരിച്ചറിഞ്ഞത്. നിരവധി പേരില്‍ നിന്ന് ഇക്കാര്യം ഞാന്‍ അറിഞ്ഞു. കാരണം ആരും അവസരം കൊടുത്തില്ലെങ്കിലും അവര്‍ തളരില്ല. അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്ക് കൂടി നമ്മള്‍ നിന്നുകൊടുക്കണം താന്‍ഡീ പറയുന്നു. എനിക്ക് അത് പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ തന്റെ അവസരങ്ങള്‍ കുറഞ്ഞു എന്നും അവര്‍ വ്യക്തമാക്കി.
മിഷന്‍ ഇംപോസിബിള്‍ 2, ക്രാഷ്, ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ് എന്നീ ചിത്രങ്ങളില്‍ താന്‍ഡീ അഭിനയിച്ചിട്ടുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ വെസ്റ്റ് വേള്‍ഡ് സീസണ്‍ 2 ലാണ് അടുത്തിടെ അഭിനയിച്ചത്.