Entertainment

തമന്നയും വിജയ് വര്‍മ്മയും പ്രണയത്തില്‍? ; ന്യൂ ഇയര്‍ ചുംബനം വൈറല്‍.!

മുംബൈ: ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമന്നയും തമ്മിൽ പ്രണയം സംബന്ധിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ റൂമറുകള്‍ ശക്തമായിരുന്നു. തമന്നയുടെ ജന്മദിനമായ ഡിസംബർ 21ന് വിജയ് തമന്നയുടെ വസതിയിൽ എത്തിയതാണ് ഈ അഭ്യൂഹങ്ങളുടെ തുടക്കം . 

പിന്നീട് വിമാനത്താവളത്തില്‍ വച്ച്  ഇരുവരെയും പാപ്പരാസി ക്യാമറകള്‍ പകര്‍ത്തി.  ദിൽജിത് ദോസഞ്ജിന്‍റെ സംഗീത പരിപാടിക്ക് ഇരുവരും ഒരുമിച്ച്  എത്തിയതോടെ പ്രണയവാര്‍ത്ത ഏതാണ്ട് സ്ഥിരീകരണത്തില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഇതാ പ്രണയ വാര്‍ത്തയുടെ സ്ഥിരീകരണം എന്ന നിലയില്‍ ഗോവയിലെ ഇരുവരുടെയും പുതുവത്സരാഘോഷത്തിന്‍റെ ഒരു വീഡിയോ വൈറലായിട്ടുണ്ട്. 

ഒരു കൂട്ടം ആളുകൾ ന്യൂഇയര്‍ പാര്‍ട്ടി നടത്തുന്നതാണ് ഇപ്പോള്‍ വൈറലായ വീഡിയോയുടെ പാശ്ചാത്തലം. അതിനിടയിൽ, ക്യാമറ വലത്തുനിന്ന് ഇടത്തോട്ട് പാൻ ചെയ്യുമ്പോള്‍  കരിമരുന്ന് പ്രയോഗം കാണിക്കുന്നുണ്ട്. അതിനിടയിലാണ് പ്രണയ ജോടികളായ തമന്നയും, വിജയും ചുംബിക്കുന്നത് ക്യാമറയില്‍ പതിയുന്നത്.

വൈറലായ ചെറു വീഡിയോയിൽ വ്യക്തത കുറവ് ഉണ്ടെങ്കിലും വിജയ് ഒരു വെള്ള ഷർട്ട് ധരിച്ചും, തമന്ന ചൂടുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇരുതാരങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ ഇതുവരെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളൊന്നും പങ്കുവച്ചിട്ടില്ല. 

https://twitter.com/truthsetsyufree/status/1609883575452864515?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1609883575452864515%7Ctwgr%5Efbd2680272ad56ef9a0a9477bada8875c0ac61c2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D979540u%3Dtamannaah-bhatia-and-vijay-varma-allegedly-spotted-kissing-in-goa

2005ല്‍ ചാന്ദ് സാ റോഷൻ ചെഹ്‌റ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന തമന്ന തെന്നിന്ത്യന്‍ സിനിമ രംഗത്താണ് വെന്നിക്കൊടി പാറിച്ചത്.  2022-ൽ, ഗനി, എഫ്3: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ, ബാബ്ലി ബൗൺസർ, പ്ലാൻ എ പ്ലാൻ ബി, ഗുർത്തുണ്ട സീതാകാലം എന്നിവയുൾപ്പെടെ നിരവധി തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഈ വർഷം അവർ നവാസുദ്ദീൻ സിദ്ദിഖിയ്‌ക്കൊപ്പം ബോലെ ചുഡിയന്‍ ആണ് തമന്നയുടെ ഇറങ്ങാനുള്ള ചിത്രം. 

https://www.instagram.com/p/Cm6S9pALZLj/?utm_source=ig_web_copy_link

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ നടനാണ് വിജയ് വര്‍മ്മ. 2012-ൽ ചിറ്റഗോങ്ങ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. പിങ്ക്, മൺസൂൺ ഷൂട്ടൗട്ട്, മാന്‍റോ, ഗള്ളി ബോയ്, ഗോസ്റ്റ് സ്റ്റോറീസ് ആന്തോളജി എന്നീ ചിത്രങ്ങളിലെ ഇദ്ദേഹത്തിന്‍റെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടു. 

2022-ൽ ഹർദാങ്, ഡാർലിംഗ്സ് എന്നീ ചിത്രങ്ങളിൽ  വിജയ് വര്‍മ്മ പ്രത്യക്ഷപ്പെട്ടു. ഡാർലിംഗ്സ് എന്ന  നെറ്റ്ഫ്ലിക്സ് സിനിമയിലെ റോള്‍ ഏറെ പ്രശംസ നേടി. കരീന കപൂർ, ജയ്ദീപ് അഹ്ലാവത് എന്നിവർക്കൊപ്പം സുജോയ് ഘോഷിന്‍റെ ദ ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്‌സിൽ വിജയ് അടുത്തതായി അഭിനയിക്കും എന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker