കൊച്ചി:എറണാകുളം ജില്ലയിലെ ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
ട്രിപ്പിൾ ലോക്ഡൗൺ തീരുന്നത് വരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇവയ്ക്ക് പ്രവർത്തനാനുമതി നൽകും.സംസ്ഥാന സർക്കാർ ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകിയെങ്കിലും ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്നതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളിലായി പരിമിതപ്പെടുത്തിയത്.
പരമാവധി കുറവ് ജീവനക്കാരെ ഉപയോഗിച്ചാവണം പ്രവർത്തനം. സന്ദർശകരെ അനുവദിക്കില്ല.വീഡിയോ കോൾ പോലുള്ള ഓൺ ലൈൻ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. ഇവ സ്ഥാപനങ്ങൾ വീടുകളിൽ എത്തിച്ചു നൽകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News