ജമ്മുകശ്മീരിൽ ഭീകരർ സൈനിക വാഹനങ്ങൾ ആക്രമിച്ചു ; മൂന്നു സൈനികര്‍ക്ക് വീരമൃത്യു, 3 പേര്‍ക്കു പരുക്ക്
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ആര്‍മി ട്രക്കുകള്‍ക്കു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്നു സൈനികര്‍ക്കു പരുക്കേല്‍ക്കുയും ചെയ്തു.
രജൗറി മേഖലയിലെ തനമാണ്ടിയില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ ഭീകരരെ തുരത്താനുള്ള സംയുക്ത തിരച്ചിലിനായി പോയ സൈനികസംഘത്തെ ഭീകരര്‍ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ കൂടുതല്‍ സൈനികരെ സംഭവ സ്ഥലത്തേക്ക് അയച്ചു.
രജൗരി ജില്ലയില്‍ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ക്യാപ്റ്റനുള്‍പ്പെടെ രണ്ട് പേര്‍ വീരമൃത്യു വരിച്ചിരുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭീകരാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
രജൗരി, പൂഞ്ച് ജില്ലകളിലായി ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആക്രമണത്തിൽ 10 സൈനികർ വീരമൃത്യു വരിച്ചു. രണ്ട് വർഷത്തിനിടെ ഈ പ്രദേശത്ത് 35 സൈനികരാണ് ഏറ്റമുട്ടലിൽ വീരമൃത്യവരിച്ചത്.
J&K | Three Army personnel lost their lives while three others were injured in a terrorist attack on two military vehicles in the Thanamandi area in Rajouri sector. Indian Army troops also immediately retaliated after being attacked by terrorists. The troops were going to… pic.twitter.com/nlhywjMtn4
— ANI (@ANI) December 21, 2023