ClassifiedsCrimeNationalNewsNews

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു

ദില്ലി: ജമ്മു വിമാനത്താവള സ്ഫോടനത്തിന്റെ നടുക്കം മാറും മുൻപേ പുൽവാമയിൽ ഭീകരാക്രമണം. പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു. സ്പെഷ്യൽ പൊലീസ് ഓഫീസർ ഫയാസ് അഹമ്മദും ഭാര്യയുമാണ് വീരമൃത്യു വരിച്ചത്. ഫയാസിന്റെ മകൾക്ക് ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ രാത്രിയാണ് സംഭവം. അവന്തിപ്പുരയിലെ വീട്ടിൽ കയറി ഭീകരർ പൊലീസ് ഓഫീസറെയും കുടുംബത്തെയും വെടിവെയ്ക്കുകയായിരുന്നു. രണ്ടോ മൂന്നോ ഭീകരർ ആക്രമണത്തിനെത്തിയെന്നാണ് വിവരം. വെടിയേറ്റ കുടുംബത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ല. ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ശ്രീന​ഗറിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. സ്പെഷ്യൽ പൊലീസ് ഓഫീസറായാണ് ഫയാസ് പ്രവർത്തിച്ചിരുന്നത്. ഭീകരരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും അതിനായി ​ഗ്രാമീണരെ ഒപ്പം നിർത്താനും ഒക്കെയാണ് കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. രണ്ട് ആക്രമണങ്ങളുണ്ടായത് ശ്രീന​ഗറിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker