കൊച്ചി: പെരുമ്പാവൂരില്‍ നിന്ന് അല്‍ഖ്വയ്ദ തീവ്രവാദികളെ എന്‍ഐഎ പിടികൂടിയ സംഭവത്തിൽ നാട്ടുകാര്‍ക്ക് ഇപ്പോഴും അമ്പരപ്പും നടുക്കവും മാറീട്ടില്ല. ആലുവ – പെരുമ്ബാവൂര്‍ റോഡില്‍ വഞ്ചിനാട് ജങ്ഷന്‍ അരിയിലാണ് പിടികൂടിയവര്‍ താമസിച്ചിരുന്നത്.
എന്‍ഐഎ പിടികൂടിയതില്‍ ഒരാള്‍ എട്ടുവര്‍ഷമായി മുടിക്കല്ലിലും പരിസരങ്ങളിലുമായി കഴിയുന്നയാളാണ്. കുടുംബമായാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്. പെരുമ്ബാവൂരിലെ ഒരു വസ്ത്രശാലയില്‍ ജീവനക്കാരനായിരുന്നു. വാടക വീടുകളുടെ ലഭ്യതക്ക് അനുസരിച്ച് പലയിടങ്ങളിലായാണ് താമസം. ഇടക്കിടെ സ്വദേശമായ ബംഗാളിലേക്കും പോയി വന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 3.30 ന് വന്‍ സന്നാഹത്തോടെ എന്‍.ഐ.എ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്. ഇവർ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. അറസ്റ്റിലായവരില്‍ നിന്ന് വലിയ തോതിലുള്ള ഇലക്ടോണിക്‌സ് ഉപകരണങ്ങളുടെ ശേഖരവും ജിഹാദി ലിറ്ററേച്ചര്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗങ്ങളുടെയും മറ്റും കോപ്പികള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.