Business
കരിക്കിന് പൊന്നുംവില,കടല്‍ കടന്നാല്‍ ഒരെണ്ണം 280 രൂപ
കൊച്ചി: കേരളത്തിന്റെ സ്വന്തം ഇളനീരിന് വിദേശത്ത് പൊന്നുംവില.നാടന്‍ കടകളില്‍ 20 മുതല്‍ 40 രൂപ വരെ വിലയുള്ള കരിക്കിന് വിദേശത്ത് 280 രൂപയാണ് വില. സാധാരണ രീതിയില്‍ നിന്ന് പ്രത്യേക രീതിയില്‍ സംസ്‌കരണം നടത്തുന്നു എന്നതുമാത്രമാണ് പ്രത്യേകത. സംസ്ഥാനത്ത് കരിക്കിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാല്‍ മറ്റ് സംസ്ഥാനങ്ങളെ ലക്ഷ്യമാക്കി വ്യാപാരം പുഷ്ടിപ്പെടുത്താനുള്ള നീക്കത്തിലാണ് വ്യാപാരികള്‍.കേരളത്തിലെ കര്‍ഷകര്‍ തേങ്ങ,എണ്ണ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയതാണ് കരിയ്ക്ക് വിപണിയ്ക്ക് തിരിച്ചടിയായത്.
ആഴ്ചയില്‍ 1500 ലധികം കരിക്കുകളാണ് കയറ്റിവിട്ടുകൊണ്ടിരുന്നത്. എന്നാല്‍ കരിയ്ക്ക് ലഭ്യമ്ല്‌ലാത്തതിനാല്‍ ഇത് കുത്തനെ ഇടിഞ്ഞു.ഇതോടെ പുതിയ ഓര്‍ഡറുകള്‍ സ്വീകരിയ്ക്കാനാവാത്ത അവസ്ഥയിലുമാണ് കയറ്റുമതിക്കാര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News