EntertainmentNews
പ്രമുഖ ടെലിവിഷന്‍ അവതാരക വീടിനുള്ളില്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: പ്രമുഖ ടെലിവിഷന്‍ അവതാരകയായ പ്രിയ ജുനേജയെ (24) വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വീടിനുളളില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം.
വിവിധ ടെലിവിഷന്‍ ചാനലുകളില്‍ വിനോദ പരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധേയയാത്. പിന്നീട് വാര്‍ത്താ അവതാരകയായും ജോലി ചെയ്തു. ലോക്ഡൗണ്‍ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.
കുറച്ചു നാളുകളായി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിഷാദ രോഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് പ്രിയ താമസിച്ചിരുന്നത്. വെളളിയാഴ്ച രാവിലെയാണ് പ്രിയയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News