News
ചെലവ് കുറഞ്ഞ വീട് നിര്‍മിക്കുന്നവര്‍ക്ക് നികുതിയിളവ്
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും പാര്‍പ്പിടം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതിനായി പ്രത്യേക സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടഉണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ചെലവ് കുറഞ്ഞ വീട് നിര്‍മിക്കുന്നവര്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. 2022 മാര്‍ച്ചിനകം പാര്‍പ്പിട ലോണ്‍ എടുക്കുന്നവര്‍ക്ക് ലോണ്‍ പലിശയില്‍ 1.5 ലക്ഷം രൂപ വരെ ഇളവ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ പാര്‍പ്പിട നിര്‍മാണത്തിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News