ആലുവ: കൊച്ചി റിഫൈനറിയിലേക്ക് പോയ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് പാഞ്ഞുകയറി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ലോറിയുടെ ക്യാബിന്‍ തകര്‍ന്നെങ്കിലും ആളപായമില്ല.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആലുവ ബൈപ്പാസ് മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം. മാര്‍ത്താണ്ഡ വര്‍മ്മപാലവും ബൈപ്പാസും പിന്നിട്ട ഉടന്‍ ലോറി നിയന്ത്രണം വിട്ട് തൂണില്‍ ഇടിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News