News
തമിഴ്നാട്ടിലും നിപ; കോയമ്പത്തൂരില്‍ അതീവ ജാഗ്രത
ചെന്നൈ: തമിഴ്നാട്ടിലും നിപ സ്ഥിരീകരിച്ചു. കോയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ ജിഎസ് സമീരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾക്കാണ് രോഗബാധ.
രോഗം പടരാതിരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടർ പറഞ്ഞു. ഇന്നലെ കേരളത്തിൽ 12 വയസുകാരൻ നിപയെ തുടർന്ന് മരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News