KeralaNews

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​ മ​ല​യാ​ളി

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി. കോ​ട്ട​യം പാ​ലാ​ പൂ​വ​ര​ണി സ്വ​ദേ​ശി​നി​യാ​യ അ​നു ജോ​ര്‍​ജ് ഐ​എ​എ​സ് ആ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്.ചെ​ന്നൈ​യി​ല്‍ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് അ​നു.

തി​രു​വ​ന​ന്ത​പു​രം വി​മ​ന്‍​സ് കോ​ള​ജി​ല്‍ നി​ന്നും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദം നേ​ടി​യ അ​നു ആറന്മുള എം.എൽ എ വീണ ജോർജ്ജിൻ്റെ സഹപാഠിയാണ്.

പിന്നീട് അനു ജെ​എ​ന്‍​യു​വി​ല്‍ നി​ന്ന് സോ​ഷ്യോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എം​ഫി​ല്ലും നേ​ടി. 2002ല്‍ ​ഇ​ന്ത്യ​ന്‍ റ​വ​ന്യൂ സ​ര്‍​വീ​സ് ല​ഭി​ച്ചു.തു​ട​ര്‍​ന്ന് 2003ല്‍ ​ഇ​രു​പ​ത്തി​യ​ഞ്ചാം റാ​ങ്കോ​ടെ​യാ​ണ് ഐ​എ​എ​സ് നേ​ടി​യ​ത്.തി​രു​പ്പ​ത്തൂ​ര്‍, ക​ട​ലൂ​ര്‍ ജി​ല്ല​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker