News
തമിഴ്‌നാട്ടില്‍ കടുത്ത ജാതിവിവേചനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ കടുത്ത ജാതിവിവേചനം. കോയമ്പത്തൂര്‍ അന്നൂര്‍ വില്ലേജ് ഓഫീസിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചത്. ഗൗണ്ടര്‍ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്.
വീടിന്റെ രേഖകള്‍ ശരിയാക്കാനാണ് ഗോപിനാഥ് വില്ലേജ് ഓഫീസിലെത്തിയത്. മതിയായ രേഖകളില്ലാത്തതിനാല്‍ വില്ലേജ് ഓഫീസര്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. തര്‍ക്കത്തിനിടെ ഇയാള്‍ വില്ലേജ് ഓഫിസറെ അസഭ്യം പറഞ്ഞു.
ഇത് തടയാന്‍ മുത്തുസ്വാമി ശ്രമിച്ചു. പിന്നാലെ ജോലികളയിക്കുമെന്ന് മുത്തുസ്വാമിയെ ഗൗണ്ടര്‍ ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് മുത്തുസ്വാമിയെ കൊണ്ട് ഗോപിനാഥ് കാലുപിടിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News