EntertainmentNews

അത് കേള്‍ക്കുമ്പോള്‍ എന്നെ ആക്ഷേപിക്കുന്നതു പോലെ തോന്നും’, വെളിപ്പെടുത്തി നയൻതാര

ചെന്നൈ:ആരാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് ചോദിച്ചാല്‍ പലരും നല്‍കുന്ന ഉത്തരം നയൻതാര എന്നായിരുന്നു. നയൻതാര നായികയായി എത്തിയ നിരവധി ചിത്രങ്ങളാണ് വമ്പൻ വിജയങ്ങളായി മാറിയത്. നായികയ്‍ക്ക് പ്രാധാന്യം നല്‍കിയുള്ള അത്തരം ചിത്രങ്ങള്‍ വൻ വിജയമായതോടെയാണ് നയൻതാരയ്‍ക്ക് അങ്ങനെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ചതും. എന്നാല്‍ അങ്ങനെ ഒരു വിശേഷണം തനിക്ക് ഇഷ്‍ടമല്ല എന്നാണ് നയൻതാര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

അഭിമുഖകാരി നയൻതാരയെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിളിച്ച് വിശേഷിപ്പിക്കുകയായിരുന്നു. ഒരു ചിരിയോടെയായിരുന്നു നയൻതാരയുടെ മറുപടി. ദയവായി എന്നെ അങ്ങനെ വിളിക്കരുത്. ആരെങ്കിലും അങ്ങനെ എന്നെ കുറിച്ച് പറയുമ്പോള്‍ എനിക്ക് തോന്നുന്നത് യഥാര്‍ഥത്തില്‍ അവര്‍ ശകാരിക്കുന്നതാണ് എന്നാണ് എന്നും നയൻതാര വ്യക്തമാക്കുന്നു.

സിനിമയോടുള്ള നന്ദിയും നയൻതാര വെളിപ്പെടുത്തുന്നു. ഇന്ന് ഞാൻ ആയത് എല്ലാത്തിനും സിനിമയാണ് കാരണം. പ്രശസ്‍തിയും ആദരവും എല്ലാം എനിക്ക് സിനിമയാണ് തന്നത്. നയൻതാരയുടെ സൗമ്യമായ പെരുമാറ്റം അഭിമുഖത്തിന്റെ വീഡിയോ കണ്ട എല്ലാവരുടെയും പ്രശംസ നേടിയിരിക്കുകയുമാണ്.

നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍ത അന്നപൂരണി മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. നയൻതാരയുടെ അന്നപൂരണി മികച്ച ഒരു സിനിമയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

സത്യ ഡി പിയുടെ ഛായാഗ്രഹണം. ഒരു ഷെഫായിട്ടാണ് അന്നപൂരണി എന്ന സിനിമയില്‍ നയൻതാര വേഷമിട്ടിരിക്കുന്നത്. ജതിൻ സേതിയാണ് നിര്‍മാണം.  ജയ് നായകനായി എത്തിയ പുതിയ ചിത്രത്തില്‍ കെ എസ് രവികുമാര്‍, സുരേഷ് ചക്രവര്‍ത്തി, അച്യുത് കുമാര്‍, ആരതി ദേശായി, രേണുക തുടങ്ങിയവും പ്രധാന കഥാപാത്രങ്ങളാകുന്നു. സംഗീതം എസ് തമനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker