EntertainmentKeralaNews

മലയാള സിനിമയുടെ വാഗ്ദാനം, വണ്‍ ആന്‍ഡ് ഒണ്‍ലി ലേഡി സൂപ്പര്‍സ്റ്റാര്‍, ഫീമെയില്‍ സന്തോഷ് പണ്ഡിറ്റ്, കമന്റിട്ടയാളെ നിര്‍ത്തിപൊരിച്ചു; വൈറലായി സാധികയുടെ മറുപടി

കൊച്ചി:മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ താരം മറുപടിയും പറയാറുണ്ട്. അതുകൊണ്ട് തന്നെ സൈബര്‍ ആക്രമണത്തിനും നിരവധി തവണ ഇരയായിട്ടുള്ള താരമാണ് സാധിക.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ വന്ന ഒരു കമന്റിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് താരം. സാധികയെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റുമായി താരതമ്യം ചെയ്ത ഒരാള്‍ പങ്കുവച്ച കമന്റിനാണ് താരം കമന്റിലൂടെതന്നെ മറുപടി നല്‍കിയത്. കുറച്ചു ദിവസങ്ങളായി സന്തോഷ് പണ്ഡിറ്റും സ്റ്റാര്‍ മാജിക്ക് ഷോയും തമ്മിലുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഈ സാഹചര്യത്തിലാവാം അയാള്‍ സന്തോഷ് പണ്ഡിറ്റിന്റെ പേര് ഉള്‍പ്പെടുത്തി കമന്റ് ചെയ്തത്.

സാധിക ഒരു ഹിന്ദി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് ഒരാള്‍ സന്തോഷ് പണ്ഡിറ്റുമായി താരമതമ്യം ചെയ്ത് കമന്റിട്ടത്. ഈ കമന്റിനാണ് സാധിക ഇപ്പോള്‍ ചുട്ടമറുപടി നല്‍കിയത്. ആയാളുടെ കമന്റ് ഇങ്ങനെയായിരുന്നു, മലയാള സിനിമയുടെ വാഗ്ദാനം, വണ്‍ ആന്‍ഡ് ഒണ്‍ലി ലേഡി സൂപ്പര്‍സ്റ്റാര്‍, ഫീമെയില്‍ സന്തോഷ് പണ്ഡിറ്റ്. ഈ കമന്റിന് സാധിക നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

സന്തോഷ് പണ്ഡിറ്റിന് എന്താടോ ഇത്ര വല്യ കുഴപ്പം ഒന്നുമല്ലെങ്കിലും മറ്റുള്ളവരുടെ കാലുപിടിക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നില്ലേ ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ അത്രയേ ഉള്ളൂ. അല്ലാതെ താങ്കളെപോലെ ഫുള്‍ടൈം മറ്റുള്ളവരെ കുറ്റം പറഞ്ഞ് അവരുടെ പോസ്റ്റില്‍ കളിയാക്കിയും പുച്ഛിച്ചും കമന്റ് ഇട്ടും ഇങ്ങനെ നെഗറ്റീവായി ജീവിക്കയല്ലല്ലോ നാലാള് അറിയാനായി ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. മാത്രമല്ല, തനിക്ക് ഒരു സന്തോഷ് പണ്ഡിറ്റ് ആകാന്‍ കഴിയുമെങ്കില്‍ അതില്‍ അഭിമാനമാണെന്നും സാധിക കുറിച്ചു.

സാധിക നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത്തരം കമന്റുകള്‍ ഗൗനിക്കാത്ത സാധിക ഇതിന് മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചില്ല എന്നും എന്തായാലും നന്നായി എന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് നടക്കുന്ന സൈബര്‍ അറ്റാക്കിനെ കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ഇപ്പോള്‍ ആര്‍ക്കും ഒരു പണിയും ഇല്ലാത്തത് കൊണ്ട് പഴയതൊക്കെ കുത്തിപൊക്കി കൊണ്ട് വരാറുണ്ട്. ഓരോ ആള്‍ക്കാര്‍ക്കും ഓരോ കാഴ്ചപാടാണ്. അടുത്തിടെ ഓക്‌സിജനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതോടെ പിന്നെ കേരളത്തെ കുറിച്ച് എന്ത് പറഞ്ഞാലും വാര്‍ത്തയാകും. ഇതോടെ എന്നെ ചാണകം, സങ്കി എന്നൊക്കെയാണ് വിളിക്കുന്നത്. എന്റെ ആശയം കമ്മ്യൂണിസ്റ്റാണ്. പക്ഷേ എല്‍ഡിഎഫോ പാര്‍ട്ടിയോ ആണെന്നല്ല പറയുന്നത്.

പാപ്പന്‍, ആറാട്ട് എന്നീ സിനിമകളുടെ തിരക്ക് വന്നതോടെയാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതെ വന്നത്. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോ യില്‍ നിന്ന് വിളിച്ചിട്ടില്ല. അവിടെ ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി എന്നെ സംബന്ധിച്ച് അവിടെയുള്ള എല്ലാവരുടെയും ജോണര്‍ വേറെയാണ്. എല്ലാവരും തന്നെ കുട്ടികളാണ്. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. ഗെയിം കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ല.

പിന്നെ ചില തമാശകള്‍ എനിക്ക് അരോചകമാണെന്ന് തോന്നുമ്പോള്‍ ഞാന്‍ അതിനെതിരെ പ്രതികരിക്കും. അല്ലാത്തപ്പോള്‍ മിണ്ടാതെ ഇരിക്കുന്നതാണ്. സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്‌ളോര്‍ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മാത്രം സീനിയര്‍ ആയിട്ടുള്ളു എന്ന തോന്നലാണ്. നോബി ചേട്ടന്‍, സുധിചേട്ടന്‍, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്‌നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതല്‍ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് പ്രധാന പ്രശ്‌നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാന്‍ പറ്റാതെ വരില്ല.

സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി അഭിനയം അല്ലെന്നാണ് സാധിക പറയുന്നത്. ഒരിക്കല്‍ തനിക്ക് തങ്കുവിന്റെ കൈയില്‍ നിന്നും നല്ലത് പോലെ കിട്ടിയിട്ടുണ്ട്. കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. നല്ല വേദനയാണ്. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. നടി സ്റ്റെഫി ഒക്കെ കരഞ്ഞ് പോയ അവസ്ഥയുണ്ട്. ഒരു ദിവസത്തേയ്ക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നത് എന്നും സാധിക പറഞ്ഞു.

അതേസമയം, വിവാഹമോചനത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ തീരുമാനം എടുക്കാന്‍ വൈകിയെന്നാണ് പറയുന്നത്. വിവാഹത്തിന് മുമ്പ് തന്നെ എനിക്ക് ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍, എല്ലാവരും ചിന്തിക്കുന്നത് പോലെ രണ്ട് സ്ഥലങ്ങളില്‍ നിന്നത് കൊണ്ടാകാം പ്രശ്‌നങ്ങള്‍ എന്നാണ് താന്‍ കരുതിയതെന്നും സാധിക പറയുന്നു. വിവാഹം എന്നത് നൂറ് ശതമാനവും താന്‍ എടുത്ത തീരുമാനം ആയിരുന്നു. അതിനാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തന്റെ തലയിലായിരുന്നു. മറ്റാരേയും തനിക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും സാധിക പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker