InternationalNews

തുണി അഴിച്ചും വോട്ടുപിടുത്തം! തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വസ്ത്രമഴിച്ച് വനിതാ സ്ഥാനാർഥി

ടോക്യോ: ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേല്‍വസ്ത്രമഴിച്ച് വനിതാ സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ടുനല്‍കണമെന്ന് വീഡിയോയിലൂടെ അപേക്ഷിക്കുന്നതിനിടെയാണ് സംരംഭക കൂടിയായ ഐരി ഉച്ചിനോ എന്ന മുപ്പത്തിമൂന്നുകാരി തന്റെ ഷര്‍ട്ടഴിച്ചത്. റൈറ്റ് വിങ് പാര്‍ട്ടിയായ എന്‍എച്ച്‌കെയുടെ സ്ഥാനാര്‍ഥിയായ യുവതിയുടേതാണ് ഈ കടുംകൈ. വോട്ടുകള്‍ നേടാന്‍ മതിയായത്ര സെക്‌സി ആണെങ്കില്‍ തനിക്ക് വോട്ടുനല്‍കണമെന്ന് അപേക്ഷിച്ചായിരുന്നു ഐരി ഉച്ചിനോയുടെ വസ്ത്രമഴിക്കല്‍.

എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ക്യാമറയ്ക്കുമുന്നില്‍ ഒരു മേശയ്ക്കപ്പുറം ഐരി ഉച്ചിനോ ഇരിക്കുന്നതാണ് ആദ്യം ദൃശ്യമാകുന്നത്. തുടര്‍ന്ന് അനിമേ-സ്‌റ്റൈല്‍ ശബ്ദത്തില്‍ ജപ്പാനീസ് വോട്ടര്‍മാരെ അവര്‍ അഭിസംബോധന ചെയ്യാനാരംഭിക്കുന്നു. “ഞാന്‍ വളരെ ക്യൂട്ടാണ്, എന്റെ പ്രചരണപ്രക്ഷേപണം കാണൂ”, ചിരിയോടെ യുവതി പറയുന്നു. തുടര്‍ന്ന് ഒരു ചോദ്യമാണ്. “ഞാന്‍ സെക്‌സിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?”

സാമൂഹികമാധ്യമങ്ങളില്‍ തന്നെ ഫോളോ ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്ന ഐരി ഉച്ചിനോ എല്ലാവര്‍ക്കും താന്‍ വ്യക്തിഗതസന്ദേശമയക്കുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. തുടര്‍ന്നാണ് ഷര്‍ട്ടഴിക്കുന്നത്. ഉള്ളില്‍ സ്‌കിന്‍ കളറിലുള്ള ട്യൂബ് ടോപ് ധരിച്ചിട്ടുണ്ടെങ്കിലും താന്‍ വിവസ്ത്രയാണെന്നുള്ള തോന്നലുളവാക്കാന്‍ അത്തരമൊരു പൊസിഷനില്‍ ക്യാമറയ്ക്ക് മുന്നില്‍ അവര്‍ ഇരിക്കുന്നുമുണ്ട്.

തുടർന്ന് തന്റെ മുഖത്ത് നിന്ന് കണ്ണട എടുത്തുമാറ്റുകയും തുടര്‍ന്ന് മിതമായ വിധത്തില്‍ സംസാരം അവസാനിപ്പിക്കുകയും ചെയ്യുന്നു. വീഡിയോ വളരെവേഗത്തിലാണ് വൈറലായത്.

ഐരി ഉച്ചിനോയുടെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ശ്രദ്ധ നേടുക മാത്രമാണ് സ്ഥാനാര്‍ഥിയുടെ ലക്ഷ്യമെന്ന് ചിലര്‍ കുറ്റപ്പെടുത്തി. വിജയത്തിനുവേണ്ടി എന്തുംചെയ്യുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തു.

2024 ലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് ജൂലായ് ഏഴിനാണ് നടന്നത്. എന്നാൽ ഇതു കൊണ്ടൊന്നും ഐരി ഉച്ചിനോ ജയിച്ചില്ല. മൂന്നാം തവണയും യൂരികോ കോയികെ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker