FeaturedHome-bannerNationalNews

നീറ്റ് യു.ജി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ) 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു. ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in –ല്‍ പരീക്ഷാഫലം പരിശോധിക്കാം.

തമിഴ്‌നാട്ടില്‍നിന്നുള്ള പ്രബഞ്ചനാണ് ഒന്നാം റാങ്ക്. ആന്ധ്രാപ്രദേശില്‍നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തി രണ്ടാം റാങ്ക് നേടി. തമിഴ്‌നാട്ടില്‍നിന്ന് തന്നെയുള്ള കൗസ്തവ്‌ ബൗരിയാണ് മൂന്നാം റാങ്ക്. ആദ്യ അന്‍പത് റാങ്കുകാരില്‍ ഏക മലയാളി 23-ാം റാങ്കുള്ള ആര്യ എ.എസ്. ആണ്. ആദ്യ പത്ത് റാങ്കുകളില്‍ ഒരു ഒന്‍പതും ആള്‍കുട്ടികളാണ്. ആദ്യ രണ്ടുറാങ്കുകാരും മുഴുവന്‍ മാര്‍ക്കും നേടി.

മേയ് ഏഴിനും ജൂണ്‍ ആറിനുമായിരുന്നു ഇത്തവണത്തെ നീറ്റ് പരീക്ഷ. ക്രമസമാധാന പ്രശ്‌നങ്ങള്‍ നടക്കുന്ന മണിപ്പൂരില്‍ ജൂണ്‍ ആറിനാണ് എന്‍ടിഎ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത്. രാജ്യത്തെ 499 നഗരങ്ങളിലായി 4097 സെന്ററുകളില്‍ 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേയ് ഏഴിന് നടത്തിയ പരീക്ഷയില്‍ 97.7 ശതമാനം പേരും ഹാജരായി. വിദേശത്ത് 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker