NationalNews

മൃഗബലി നടന്നത് രാജരാജേശ്വര ക്ഷേത്രത്തിലല്ല,​ 15 കിലോമീറ്റർ‌ അകലെ ,​ വാക്കുകൾ വളച്ചൊടിച്ചെന്ന് ഡി കെ ശിവകുമാർ

ബംഗളുരു : ക​ർ​ണാ​ട​ക​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ക​ണ്ണൂ​രി​ലെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കൂ​ട്ട​ ​മൃ​ഗ​ബ​ലി​യോ​ടെ​ ​ശ​ത്രു​സം​ഹാ​ര​ ​പൂ​ജ​ ​ന​ട​ത്തി​യെ​ന്ന വെളിപ്പെടുത്തൽ വിവാദമായതോടെ വിശദീകരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് 15 കിലോമീറ്റർ അകലെയാണ് പൂജ നടന്നതെന്ന് ശിവകുമാർ എക്സിൽ കുറിച്ചു. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണ്. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഞാൻ രാജരാജേശ്വരി ദേവിയുടെ വലിയ വിശ്വാസിയും ഭക്തനുമാണ്, രാജരാജേശ്വരി ക്ഷേത്രത്തിൽ ‘ശത്രുസംഹാരപൂജ’ നടത്താറില്ലെന്ന് എനിക്കറിയാം. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട. രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ സ്വകാര്യ സ്ഥലത്ത് ഈ പൂജ നടത്തുന്നതിനെക്കുറിച്ചാണ് പറഞ്ഞതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ക്ഷേത്രത്തെ കുറിച്ച് പരാമർശിച്ചതിനുള്ള ഒരേയൊരു കാരണം , ഈ പൂജ നടക്കുന്ന സ്ഥലത്തിനെ കുറിച്ച് ഒരു സൂചന നൽകുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

​കർ​ണാ​ട​ക​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ക​ണ്ണൂ​രി​ലെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കൂ​ട്ട​ ​മൃ​ഗ​ബ​ലി​യോ​ടെ​ ​ശ​ത്രു​സം​ഹാ​ര​ ​പൂ​ജ​ ​ന​ട​ത്തി​യെ​ന്നായിരുന്നു ശിവകുമാറിന്റെ വെളിപ്പെടുത്തൽ. ​ക​ർ​ണാ​ട​ക​യി​ലെ​ ​മു​തി​ർ​ന്ന​ ​ബി.​ജെ.​പി​ ​നേ​താ​വാ​ണ് ​പി​ന്നി​ലെ​ന്നായിരുന്നു ​ആ​രോ​പ​ണം. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ ​ത​ളി​ ​രാ​ജ​രാ​ജേ​ശ്വ​ര​ ​ക്ഷേ​ത്ര​മെ​ന്നാ​യി​രു​ന്നു​ ​സൂ​ച​ന.​

​എ​ന്നാ​ൽ,​​​ ​രാ​ജ​രാ​ജേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ൽ​ ​മൃ​ഗ​ബ​ലി​ ​ന​ട​ത്താ​റി​ല്ല.​ ​ശി​വ​കു​മാ​റി​നെ​ ​ആ​രോ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണെ​ന്ന് ​ക്ഷേ​ത്ര​ ​ഭാ​ര​വാഹാ​ക​ൾ​ ​വി​ശ​ദീ​ക​ര​ണ​വു​മാ​യെ​ത്തി.​ ​സം​സ്ഥാ​ന​ത്തെ​ ​ഒ​രു​ ​ക്ഷേ​ത​ത്തി​ലും​ ​ഇ​ത്ത​രം​ ​ദു​രാ​ചാ​ര​ങ്ങ​ളി​ല്ലെ​ന്ന് ​ദേ​സ്വം​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​നും​ ​പ്ര​തി​ക​രി​ച്ചു.​ ​

കൈ​യി​ലെ​ ​ര​ക്ഷാ​ച്ച​ര​ടും​ ​വ​ള​യും​ ​എ​ന്തി​നെ​ന്ന് ​വ്യാ​ഴാ​ഴ്ച​ ​ബം​ഗ​ളൂ​രു​വി​ൽ​ ​വാ​ർ​ത്താ​ലേ​ഖ​ക​രു​ടെ​ ​ചോ​ദ്യ​ത്തി​നാ​യി​രു​ന്നു​ ​ശി​വ​കു​മാ​റി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​ത​നി​ക്കെ​തി​രെ​യു​ള്ള​ ​ദു​ഷി​ച്ച​ ​ക​ണ്ണു​ക​ളെ​ ​ത​ട​യാ​നെ​ന്നും​ ​വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ​ ​ഒ​രു​ ​രാ​ജ​രാ​ജേ​ശ്വ​രീ​ ​ദേ​വ​സ്ഥാ​ന​ത്ത് ​എ​ന്നാ​ണ് ​ശി​വ​കു​മാ​ർ​ ​പ​റ​ഞ്ഞ​ത്.​ ​ഇ​തോ​ടെ​ ​ത​ളി​പ്പ​റ​മ്പ് ​രാ​ജ​രാ​ജേ​ശ്വ​ര​ ​ക്ഷേ​ത്ര​മാ​ണെ​ന്ന് ​പ്ര​ച​രി​ച്ചു.​ ​ രാ​ജ​രാ​ജേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ർ​ണാ​ട​ക​യി​ലെ​ ​നേ​താ​ക്ക​ൾ​ ​എ​ത്തു​ന്ന​ത് ​പ​തി​വാ​ണ്.​ ​ബി.​ജെ.​പി​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ​ ​യെ​ദി​യൂ​ര​പ്പ​യും​ ​സ​ദാ​ന​ന്ദ​ ​ഗൗ​ഡ​യും​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത്ഷാ​യും​ ​ഇ​വി​ടെ​ ​എ​ത്തി​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker