International

ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു;ബ്രസീൽ സ്വദേശി പിടിയിൽ

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ സ്വദേശിയായ 27കാരി കുത്തേറ്റ് കൊല്ലപ്പെട്ടു. 13നാണ് ദാരുണ സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ് സ്വന്തം താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബ്രസീലുകാരനടക്കം മൂന്ന് പേർ കസ്റ്റഡിയിലായി. താമസ സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. കൊലക്ക് പിന്നിൽ ബ്രസീലുകാരനാണെന്നും സംശയിക്കുന്നു. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വെംബ്ലിയിലാണ് സംഭവം നടന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോൾ തേജസ്വിനി രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. കൊലപാതകത്തിൽ സ്ത്രീയക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ഈയടുത്താണ് തേജസ്വിനി ജോലി സ്ഥലത്തിന് സമീപത്തെ ഫ്ലാറ്റിലേക്ക് താമസം മാറിയതെന്നും അതേ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ബ്രസീലുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും യുവതിയുടെ ബന്ധു പറഞ്ഞു. 

സമീപ ദിവസങ്ങളിൽ ലണ്ടൻ നഗരത്തിൽ വിവിധയിടങ്ങളിലായി മൂന്നു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് നോട്ടിങ്ഹാം സിറ്റി സെന്ററിലെ ഇൽകെസ്റ്റൺ റോഡിൽ മൂന്ന് പേർ കൊല്ലപ്പെട്ടത്.  19 വയസുമാത്രം പ്രായമുള്ള രണ്ട് വിദ്യാർഥികളും മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഇന്ത്യൻ യുവതിയുടെ കൊലപാതകവും. വഴിയാത്രക്കാരായ മറ്റു മൂന്നുപേർക്കു നേരേ വാഹനമിടിച്ചാണ് കൊലപ്പെടുത്തിയത്. മൂന്നു സംഭവങ്ങൾക്കു പിന്നിലും ഒരാൾ തന്നെയാണെന്നാണ് പൊലീസ് നി​ഗമനം. സംഭവവുമായി ബന്ധപ്പെട്ട് 31 വയസ്സുള്ള യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഭീകരാക്രമണമാണോ എന്നതും സംശയിക്കുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker