FeaturedHome-bannerKeralaNews

ബി.ബി.സി ഡോക്യുമെന്ററി: പൂജപ്പുരയിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പോലീസ്, പിരിഞ്ഞു പോകാതെ പ്രതിഷേധക്കാർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന പൂജപ്പുരയിൽ സംഘർഷം. പ്രദർശനം നടത്തുന്നിടത്തേക്ക് നടന്ന ബി.ജെ.പിയുടേയും ബി.ജെ.പി. അനുകൂല സംഘടനകളും മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ബാരിക്കേഡ് കെട്ടി അടച്ചെങ്കിലും ഇത് തകർക്കാനുള്ള ശ്രമങ്ങളും പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായി.

അതേസമയം, വലിയ തോതിലുള്ള പ്രതിഷേധത്തിനിടെയും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം പൂജപ്പുരയിൽ തുടരുകയാണ്. ജനപ്രതിനിധികൾ അടക്കമുള്ളവരെ അണിനിരത്തിയാണ് ബി.ജെ.പി. പ്രദർശന സ്ഥലത്തേക്ക് മാർച്ച് നടത്തിയത്. പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് നേരത്തെ തന്നെ ബി.ജെ.പി. പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വൻപോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.

നേരത്തെ മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസ് മോദിയെ വിമർശിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമ്പോൾ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാൽ ഉടൻ തന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കാലടി സംസ്കൃത സർവകലാശാലയിലും ബി.ജെ.പി പ്രതിഷേധം നടന്നു. കാലടി സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും ഗേറ്റിനരികെ വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് ക്യാമ്പസിന് പുറത്ത് സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ, കെ.എസ്.യു. കൊടികളും ബാനറുകളും പ്രതിഷേധക്കാർ നശിപ്പിച്ചു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker