KeralaNews

എൻ​ഗേജ്മെന്റ് കഴിഞ്ഞൂവെന്ന് അനുപമ പരമേശ്വരൻ, മോതിരത്തിന്റെ ചിത്രവും പങ്കുവെച്ചു, വരൻ ആരെന്ന് സോഷ്യൽമീഡിയ

പ്രേമത്തിലെ മേരിയായി വന്ന് തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ നടിയാണ് അനുപമ പരമേശ്വരൻ. ഇരുപത്തിയേഴുകാരിയായ അനുപമയെ ഇന്നും പ്രേക്ഷകർ ഓർമിക്കുന്നത് ജോർ‌ജിന്റെ മേരിയായിട്ടാണ്. തുടരെ തുടരെ സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല താരം.

സെലക്ടീവായാണ് ഇതര ഭാഷകളിൽ അടക്കം അനുപമ സിനിമകൾ ചെയ്യുന്നത്. അഭിനയത്തിന് പുറമെ മോഡലിങിലും സജീവമായ താരം സോഷ്യൽമീഡിയയിൽ ആക്ടീവായി ഇരുന്നാണ് ആരാധകരുമായി സംവദിക്കുന്നത്.

ചിലപ്പോഴെക്കെ ആരാധകരെ കൺഫ്യൂസ് ചെയ്യിപ്പിക്കാനായി കുറുമ്പ് നിറഞ്ഞ ഫോട്ടോകളും കുറിപ്പുകളും അനുപമ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ അനുപമ പങ്കുവെച്ചൊരു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്.

തന്റെ വിവാഹ​ നിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ചുള്ളതായിരുന്നു അനുപമയുടെ പോസ്റ്റ്. ഫോട്ടോ കണ്ടതും ആദ്യം ആരാധകർ ഒന്ന് അമ്പരന്നു. വിവാഹനിശ്ചയത്തിന്റെ മോതിരം വിരലിലണിഞ്ഞുള്ള ചിത്രമാണ് അനുപമ പങ്കുവെച്ചത്.

Anupama Parameswaran

എൻ​ഗേജ്ഡ് എന്നാണ് ഹാഷ്ടാ​ഗ് നൽകിയത്. സംഭവം ഒരു തമാശയായിരുന്നുവെന്ന് ഫോട്ടോ സൂക്ഷിച്ച് നോക്കുമ്പോൾ മനസിലാകും. പ്ലാസ്റ്റിക്ക് കവർ കൊണ്ട് നിർമിച്ച ഒരു മോതിരം വിരലിലണിഞ്ഞിട്ടാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അനുപമ കുറിച്ചത്. ഫ്രീ ടൈം കിട്ടിയപ്പോൾ തമാശയ്ക്ക് വേണ്ടി നടി ചെയ്തതായിരിക്കണം.

സംഭവം പെട്ടന്ന് തന്നെ വൈറലാവുകയും ചിലർ വരന്റെ വിവരങ്ങൾ‌ പങ്കുവെക്കൂവെന്ന് ആവശ്യപ്പെട്ട് എത്തുകയും ചെയ്തു. മറ്റ് ചിലർ തമാശയായി അനുപമയുടെ കുസൃതിയെ തള്ളികളഞ്ഞപ്പോൾ ഒരു വിഭാ​ഗം ഇതെല്ലാം സീരിയസായി എടുത്തു.

ചിലപ്പോൾ യഥാർഥത്തിൽ നിശ്ചയം കഴിഞ്ഞിട്ടുണ്ടാകുമെന്നും മോതിരം മറക്കാൻ നടി പ്ലാസ്റ്റിക്ക് കവർ ഉപയോ​ഗിച്ചതായിരിക്കുമെന്നുമാണ് ആരാധകരിൽ ചിലർ കുറിച്ചത്. പൊതുവെ സെലിബ്രിറ്റികൾ വിവാഹം, വിവാഹനിശ്ചയം എന്നിവ സംബന്ധിച്ചും ​ഗർഭധാരണം, പ്രസവം സംബന്ധിച്ചുമുള്ള വിശേഷങ്ങൾ ചില സർപ്രൈസുകളും സസ്പെൻസുകളും ഒളിപ്പിച്ചുമാണ് പറയാറുള്ളത്.

അതുകൊണ്ടാണ് അനുപമയുടെ പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി അനുപമയെ ആശയ കുഴപ്പത്തിലാക്കിയത്. സിനിമയിൽ എത്തിയ ശേഷം അനുപമയുടെ പേരിൽ വന്നിട്ടുള്ള റിലേഷൻഷിപ്പ് ​ഗോസിപ്പ് ക്രിക്കറ്റർ ജെസ്പ്രീത് ബുംറയുമായി സംബന്ധിച്ചുള്ളതായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നാണ് ഒരു കാലത്ത് പ്രചരിച്ച ​ഗോസിപ്പ്.

ഒരു ദശലക്ഷം ഫോളോവേഴ്‌സുള്ള ബുംറ ടിറ്ററില്‍ 25 പേരെ മാത്രമാണ് ഫോളോ ചെയ്തിരുന്നത്. അതിലൊരാളായിരുന്നു അനുപമ. മറ്റൊരു ചലച്ചിത്ര താരത്തേയും ബുംറ ഫോളോ ചെയ്തിരുന്നില്ല. ഇതോടെയാണ് അനുപമയും ബുംറയും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വരാൻ തുടങ്ങിയത്. ഗോസിപ്പുകള്‍ മുറുകിയതോടെ അനുപമയെ അണ്‍ഫോളോ ചെയ്തു ബുംറ.

ബുംറ വിഷയം വാർത്തയായപ്പോൾ ഗോസിപ്പുകള്‍ സര്‍വ സാധാരണമാണെന്നും ബുംറയുമായി നല്ല സൗഹൃദം മാത്രമാണ് തനിക്കുള്ളതെന്നുമാണ് അനുപമ പറഞ്ഞത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ലെന്നും കരിയറിലാണ് ശ്രദ്ധയെന്നും അനുപമ വ്യക്തമാക്കിയിരുന്നു.

അഭിനയത്തിന് പുറമെ ഇടയ്ക്കൊക്കെ സഹസംവിധായികയായും അനുപമ പ്രവർത്തിക്കാറുണ്ട്. പ്രേമം ഹിറ്റ് അടിച്ച ശേഷം മലയാളം വിട്ട് തെലുങ്കിലേക്ക് ചേക്കേറിയ അനുപമ ജോമോന്‍റെ സുവിശേഷങ്ങൾ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് പിന്നീട് മടങ്ങി വന്നത്. ശേഷം മണിയറയിലെ അശോകൻ, കുറുപ്പ് തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തു.

ഒരു മുഴുനീള നായിക വേഷം അനുപമ മലയാളത്തിൽ ഇതുവരേയും ചെയ്തിട്ടില്ല. പ്രേമത്തിലും മൂന്ന് നായികമാരിൽ ഒരാളായിരുന്നു അനുപമ. തമിഴിൽ ധനുഷ് അടക്കമുള്ള മുൻനിര താരങ്ങളുടെ നായികയായിട്ടുണ്ട് അനുപമ. 2023 പകുതിയിൽ എത്തിയിട്ടും അനുപമയുടെ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല. കാർത്തികേയ 2, 18 പേജസ്, ബട്ടർഫ്ലൈ എന്നിവയാണ് അനുപമയുടേതായി 2022ൽ തിയേറ്ററുകളിലെത്തിയ സിനിമ. കാർത്തികേയ 2വിന്റെ പ്രമോഷന് വേണ്ടി അനുപമ കേരളത്തിൽ പ്രമോഷന് എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker