EntertainmentNews

‘കൗൺസിലിങിലൂടെ ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു, നിറചിരിയുമായി രംഭ‌’; വൈറലായി താരത്തിന്റെ വീഡിയോ

ചെന്നൈ:1990 തൊണ്ണുറുകൾ മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രംഭ. രംഭയെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. കാരണം ഹിറ്റായ ഒരുപാട് സിനിമകളിൽ നായികയായിരുന്നു രംഭ.

നാൽപത്തിയാറുകാരിയായ രംഭയുടെ യഥാർഥ പേര് വിജയലക്ഷ്മി എന്നാണ്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് താരം ജനിച്ചതും വളർന്നതും. തെലുങ്കാണ് രംഭയുടെ മാതൃഭാഷ. രംഭ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിലെ വാർഷിക പരിപാടിയിൽ പങ്കെടുത്തു.

ഒപ്പം ദേവിയായി വേഷം കെട്ടി പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ചടങ്ങിൽ സംവിധായകൻ ഹരിഹരൻ പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം രംഭയെ സിനിമയിലേക്ക് ക്ഷണിച്ചത്. തുടർന്ന് അദ്ദേഹം താൻ സംവിധാനം ചെയ്ത എക്കാലത്തേയും ക്ലാസിക്ക് സിനിമ സർ​ഗത്തിൽ രംഭയെ നായികയാക്കി.ആ സിനിമയിലെ തങ്കമണി എന്ന കഥാപാത്രം അവരിപ്പിക്കുമ്പോൾ വളരെ ചെറിയ പ്രായമായിരുന്നു രംഭയ്ക്ക്. വിനീതായിരുന്നു ചിത്രത്തിൽ നായകൻ.

മനോജ്.കെ.ജയൻ അടക്കമുള്ളവരും സിനിമയുടെ ഭാ​ഗമായിരുന്നു. മനോഹരമായ ​​ഗാനങ്ങളുടെ പേരിലും ഏറെ ശ്ര​ദ്ധിക്കപ്പെട്ട സിനിമയാണ് സർ​ഗം. അതേവർഷം തന്നെ കമൽ സംവിധാനം ചെയ്ത ചമ്പക്കുളം തച്ചനെന്ന സിനിമയിലും രംഭ നായികയായി. മലയാളത്തിൽ രംഭ ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു.

രണ്ട് സിനിമകൾ മലയാളത്തിൽ ചെയ്ത ശേഷം രംഭയ്ക്ക് മറ്റ് ഭാഷകളിൽ നിന്നും അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. അപ്പോഴേക്കും നാടൻ ശൈലി വിട്ട് മോഡേൺ ലുക്കും രംഭ പരീക്ഷിച്ച് തുടങ്ങിയിരുന്നു. നിരവധി ​​ഗ്ലാമറസ് ലുക്കുകൾ പരീക്ഷിച്ചിട്ടുള്ള നടി കൂടിയാണ് രംഭ.

അരുണാചലം, കാതലർ ദിനം, മിൻസാരകണ്ണ, മിലിട്ടറി, അഴകിയ തീയെ തുടങ്ങിയവയാണ് രംഭ അഭിനയിച്ച് ശ്രദ്ധനേടിയ തമിഴ് സിനിമകൾ. വിവിധ ഭാഷകളിലായി നൂറോളം സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്.

തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരുണ്ടായിരുന്ന നടി വിവാഹത്തോടെ അഭിനയവും മോഡലിങുമെല്ലാം അവസാനിപ്പിച്ച് കുടുംബിനിയായി മാറി. 2010ലായിരുന്നു രംഭയുടെ വിവാഹം നടന്നത്. മൂന്ന് മക്കളാണ് രംഭയ്ക്കുള്ളത്. ഇപ്പോഴിത തന്റെ നല്ലപാതിയായ ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് രംഭ.

ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനെയാണ് രംഭ ജീവിതപങ്കാളിയാക്കിയത്. താരം പങ്കുവെച്ച പുതിയ വീഡിയോയും ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. വിവാഹ സമയത്തെ ഫോട്ടോകളടക്കം കോർത്തിണക്കിയാണ് രംഭ വീഡിയോ ചെയ്തിരിക്കുന്നത്.

രംഭയുടേയും കുടുംബത്തിന്റേയും പുതിയ വീഡിയോ ആരാധകരും ഏറ്റെടുത്തു. ഒരിടയ്ക്ക് രംഭയും ഭർത്താവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളും റിപ്പോർട്ടുകളും വന്നിരുന്നു. തന്നെ ഭര്‍ത്താവില്‍ നിന്നും പിരിക്കരുതെന്നാവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്‌സ് വേണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശേഷം കൗണ്‍സലിങിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു.

സന്തുഷ്ട കുടുബജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും പിന്നീട് വ്യക്തമാക്കിയിരുന്നു. സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും രംഭ 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ടെലിവിഷൻ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

1992ൽ രണ്ട് സിനിമകൾ ചെയ്ത് അന്യ ഭാഷയിലേക്ക് പോയ രംഭ 1998ൽ മമ്മൂട്ടി ചിത്രം സിദ്ധാർഥയിൽ നായികയായാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

പിന്നീട് ക്രോണിക്ക് ബാച്ചിലർ, മയിലാട്ടം, കൊച്ചി രാജാവ്, പായും പുലി, കബഡി കബഡി, ഫിലിംസ്റ്റാർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അതിൽ ക്രോണിക്ക് ബാച്ചിലർ, കൊച്ചി രാജാവ്, മയിലാട്ടം എന്നിവ വലിയ ഹിറ്റായിരുന്നു. മാത്രമല്ല രംഭ ചെയ്ത ഡാൻസ് വീഡിയോ സോങും വൈറലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker