
ചെന്നൈ: തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ കമൽ ഹാസൻ നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും. കോൺഗ്രസിന്‍റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാർത്ഥി. വൈകുന്നേരം 5 മുതൽ 7 മണി വരെ അഞ്ച് സ്വീകരണയോഗങ്ങളിൽ കമൽ ഹാസൻ പ്രസംഗിക്കും.
രാഷ്ട്രീയപാർട്ടിയായ മക്കൾ നീതി മയ്യം രൂപീകരിച്ചതിന് ശേഷം ഇതുവരെ ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികളുമായി കമൽ ഹാസൻ തുല്യ അകലം സൂക്ഷിച്ചിരുന്നു. മത, വർഗീയ ശക്തികളെ എതിർക്കാൻ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം എന്നാണ് തന്‍റെ രാഷ്ട്രീയമെന്ന പ്രഖ്യാപനത്തോടെയാണ് കമൽ ഹാസൻ ഈറോഡ് പ്രചാരണത്തിന് ഇറങ്ങുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മക്കൾ നീതി മയ്യം ഡിഎംകെ മുന്നണിയിൽ ചേരുമെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News