News
കാളീവിഗ്രഹത്തിന്റെ കാല്‍ക്കല്‍ മനുഷ്യത്തല വെട്ടി സമര്‍പ്പിച്ച നിലയില്‍; അന്വേഷണം

തെലങ്കാന: കാളീവിഗ്രഹത്തിന്റെ കാല്‍ക്കല്‍ മനുഷ്യത്തല വെട്ടി സമര്‍പ്പിച്ച നിലയില്‍. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു. നരബലിയാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അമ്പലത്തിലെ പൂജാരി എത്തിയപ്പോഴാണ് തല കണ്ടത്. ഇയാള്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. വഴിയരികിലുള്ള അമ്പലത്തില്‍ സ്ഥാപിച്ചിരിക്കുന്ന കാളീവിഗ്രഹത്തിനു കാണിക്കയെന്നോണമാണ് തല കാണപ്പെട്ടത്. 30കാരനായ പുരുഷന്റെ തലയാണിതെന്ന് സംശയിക്കപ്പെടുന്നു.
മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയതിനു ശേഷം തല ഇവിടെ കൊണ്ടുവന്ന് വെച്ചതാവാമെന്ന് പോലീസ് പറഞ്ഞു. തല ആരുടേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഗണിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News