InternationalNews

കൊവിഡ് മരണം ഒരു ലക്ഷത്തിനുള്ളിലായാല്‍ തന്റെ ഭരണ നേട്ടമെന്ന് ഡൊണാള്‍ ട്രംപ്,അമേരിക്കന്‍ പ്രസിഡണ്ടിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധം

<p>വാഷിങ്ടണ്‍: യുഎസിലെ കൊവിഡ് 19 മരണം ഒരു ലക്ഷത്തിനുള്ളിലായാല്‍ അത് തന്റെ നേട്ടമെന്ന് വിവാദ പരാമര്‍ശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .അമേരിക്കയില്‍ അടച്ചുപൂട്ടല്‍ ഒരു മാസത്തേക്ക് കൂടി നീട്ടുന്ന കാര്യം അറിയിക്കാനായി വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.</p>

<p>അമേരിക്കയില്‍ പ്രഖ്യാപിച്ച 15 ദിവസത്തെ നിയന്ത്രണം തിങ്കളാഴ്ച്ച തീരാനിരിക്കെ ഞായറാഴ്ച്ചയായിരുന്നു ട്രംപ് ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയത്. ജൂണ്‍ ഒന്നിനുള്ളില്‍ അമേരിക്കയില്‍ കാര്യങ്ങള്‍ സാധാരണഗതിയിലാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. കൊറോണ വൈറസിനെ അതിന്റെ പാട്ടിന് വിട്ടാല്‍ അമേരിക്കയില്‍ 22 ലക്ഷം പേര്‍ മരിക്കുമെന്നാണ് ട്രംപിന്റെ പ്രസ്താവന.</p>

<p>ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ പേര്‍ അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചാല്‍ പോലും അത് മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും ട്രംപ് അവകാശപ്പെടുന്നു.നേരത്തെ, ഈസ്റ്ററിന് (ഏപ്രില്‍ 12) അമേരിക്കയിലെ നിയന്ത്രണങ്ങള്‍ നീക്കുമെന്നായിരുന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നത്.</p>

<p> അമേരിക്കയില്‍ കോവിഡ് പടര്‍ന്നുപിടിക്കാന്‍ ആരംഭിച്ച ആദ്യ ആഴ്ച്ചകളില്‍ ട്രംപ് വിഷയം അതീവ ലാഘവത്തോടെ കണ്ടതാണ് ഇപ്പോള്‍ വലിയ വില കൊടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് രാജ്യത്തിനകത്തു നിന്നു തന്നെ വ്യാപക വിമര്‍ശനങ്ങളുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker