Entertainment
ഞങ്ങളെ തിയേറ്ററില്‍ പോയി കാണാന്‍ 500 രൂപ മുടക്കും, പക്ഷെ താമസിക്കാന്‍ വീട് ചോദിച്ചാല്‍ നോ നോ: തപ്‌സി
മുംബൈ: നടിയാണെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം വാടയ്ക്ക് വീട് കിട്ടാന്‍ പ്രയാസമായിരുന്നുവെന്ന് ബോളിവുഡ് നടി തപ്‌സി പന്നു. തിയേറ്ററില്‍ ഞങ്ങളെ കാണാന്‍ 500 രൂപ മുടക്കുമെന്നും എന്നാല്‍ താമസിക്കാന്‍ വീട് നല്‍കാന്‍ ആരും തയ്യാറല്ലെന്നും തപ്സി പറഞ്ഞു.
ഏറ്റവും പ്രശ്‌നം ഒരു വീട് കിട്ടാനായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല. ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതാണ് കാരണം തപ്സി പറഞ്ഞു.
അഞ്ഞൂറ് രൂപ വരെ മുടക്കി അവര്‍ ഞങ്ങളെ തിയേറ്ററില്‍ കാണും, ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും വരും. പക്ഷേ അതേസ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ലെന്നും തപ്‌സി പറയുന്നു. തുടക്കത്തില്‍ ഇത് തനിക്ക് വളരെ അരോചകമായി തോന്നുമായിരുന്നെന്നും താരം പറഞ്ഞു. ഇപ്പോള്‍ ഹൈദരാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്‌സി താമസിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News