തിരുവനന്തപുരം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോളുമായി ടി. സിദ്ദിഖ് എം.എൽ.എ. സച്ചിനും ധോണിയും കൊഹ്ലിയുമൊന്നും ഇറങ്ങാന്‍ ധൈര്യം കാണിക്കാത്തതിനാല്‍ വാലറ്റത്തെ പത്താം നമ്പര്‍ ബാറ്ററില്‍ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എല്‍ ഡി എഫിനു അഭിവാദ്യങ്ങളെന്ന് സിദ്ദിഖ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. .ഉറപ്പാണ് പേമെന്റ് സീറ്റ്… ഉറപ്പാണ് തോല്‍വി… അപ്പൊ ചാമ്പിക്കൊ ചുവരെഴുത്തെന്നും സിദ്ദിഖ് പരിഹസിച്ചു.
അരുണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ എല്‍.ഡി. എഫ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ ട്രോളിയാണ് പോസ്റ്റ്. ഇതിനിടെ മുന്‍മന്ത്രി
ടി.പി. രാമകൃഷ്ണനും സി.പി.എം അനുകൂല പേജുകളും ആളുമാറി സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം അര്‍പ്പിച്ചതിനെയും സിദ്ദിഖ് പരിഹസിച്ചു. സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് പകരം കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ മരുമകനായ ഡോ ജോസ് ജോസഫിന്റെ ചിത്രം വെച്ച പോസ്റ്ററാണ് വ്യാപകമായി പ്രചരിച്ചത്. മന്ത്രിയുടെ ആദ്യ പോസ്റ്റും തിരുത്തല്‍ പോസ്റ്റും പങ്കുവെച്ച് ‘ആ ക്യാപ്ഷനാണ് പൊളി.. ‘ഉറപ്പാണ്’ എന്നാണ് സിദ്ദിഖ് ട്രോളിയത്.
ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദ്ധനാണ് ഡോ. ജോ ജോസഫ്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് ജോസഫ് ജനവിധി തേടുക.