Home-bannerKeralaNewsRECENT POSTS
വക്കീല്‍ കുപ്പായം ഇടാനൊരുങ്ങി ടി.പി സെന്‍കുമാര്‍; എന്റോള്‍മെന്റ് ചടങ്ങ് ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഇന്നു മുതല്‍ വക്കീല്‍. സെന്‍കുമാര്‍ എറണാകുളം ഹൈക്കോടതിയില്‍ അഭിഭാഷകനായി ഇന്ന് എന്റോള്‍ ചെയ്യും. 1994 ല്‍ നിയമ ബിരുദം നേടിയ സെന്‍കുമാര്‍ അന്ന് എന്റോള്‍ ചെയ്തിരുന്നില്ല. അതിനാലാണ് ഇത്തവണ എന്റോള്‍ ചെയ്യുന്നത്.
പോലീസ് സേനയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും നിയമവും വകുപ്പുകളും നിരന്തരം കൈകാര്യം ചെയ്തിരുന്നതിനാല്‍ ഇതൊരു പുതിയ കാര്യമായി തോന്നുന്നില്ലെന്നാണ് സെന്‍കുമാര്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ ഹൈക്കോടതിയില്‍ കേസ് വാദിച്ച അനുഭവ സമ്പത്തും സെന്‍കുമാറിനുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News