Home-bannerKeralaNews
കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി എന്‍ പ്രതാപന്റെ കത്ത്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി. ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയച്ചുവയുളള പരസ്യപ്രസ്താവന നിയമ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതാപന്‍ കത്തയച്ചിരിക്കുന്നത്.
ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാകണം നേതാക്കള്‍. തെറ്റായ ദിശയിലേക്ക് നയിക്കരുത്. നേതാക്കള്‍ ജനക്കൂട്ടങ്ങളെ കൊണ്ട് കലാപങ്ങളും തീവെപ്പും നടത്തിക്കുന്നതായാണ് നമ്മള്‍ കണ്ടതെന്നായിരുന്നു കരസേന മേധാവി പറഞ്ഞത്. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനവുമായാണ് ബിപിന്‍ റാവത്തിനെതിരെ രംഗത്തുവന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News