BusinessNationalNews

ആ ഒറ്റദിവസം സ്വിഗ്ഗി വിറ്റത് 5893 കോണ്ടം,ഒപ്പം വാങ്ങിയ സാധനങ്ങള്‍ ഇവയാണ്‌

മുംബൈ: പഴവും പച്ചക്കറിയും അരിയും മരുന്നമുടക്കം അവശ്യവസ്തുക്കൾ വേഗത്തിൽ വീട്ടിലെത്തിക്കുന്ന ആപ്പാണ് സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട്. 2020 ലാണ് സ്വി​ഗി ഇൻസ്റ്റാമാർട്ട് ആരംഭിച്ചത്. 15 മുതൽ 20 മിനിറ്റിനു ഉള്ളിൽ  സാധനങ്ങൾ വീട്ടിലെത്തും എന്നത് ഇൻസ്റ്റമാർട്ടിനെ വളരെ ജനപ്രിയമാക്കി.

എല്ലാ വർഷവും സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2023ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.  ഈ വർഷം സ്വി​ഗി ഇൻസ്റ്റാമാർട്ടിൽ നിന്നും ഏറ്റവും കൂടുതൽ പേർ കോണ്ടം വാങ്ങിയത് സെപ്റ്റംബർ മാസമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

വാലന്റൈൻസ് ഡേ വരുന്ന ഫെബ്രുവരി മാസം കോണ്ടം വിൽപ്പനയിൽ സെപ്റ്റംബറിനേക്കാൾ പിന്നിലാണ്. കോണ്ടം ഒറ്റയ്ക്ക് വാങ്ങാതെ പലരും മറ്റു സാധനങ്ങളും കൂടെ വാങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിലേറെയും സവാളയും വാഴപ്പഴവും ചിപ്സുമാണ്.

 2023 ൽ ഏറ്റവും കൂടുതൽ കോണ്ടം ഓർഡറുകൾ ലഭിച്ച ദിവസം ഓ​ഗസ്റ്റ് 12 ആണ്. സ്വി​ഗി ഇൻസ്റ്റാമാർട്ട് വഴി 5,893 കോണ്ടം ആണ് ഡെലിവർ ഓഗസ്റ്റ് 12ന് ഡെലിവർ ചെയ്തിട്ടുള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്വി​ഗി ഇൻസ്റ്റാമാർട്ട് വഴിയുള്ള 2023 ലെ ഏറ്റവും ഉയർന്ന സിം​ഗിൾ ഓർഡർ  ചെയ്തത് ചെന്നൈയിൽ നിന്നാണ്. 31,748 രൂപയുടെ ഓർഡറിൽ കോഫി, ജ്യൂസ്, കുക്കീസ്, നാച്ചോസ്, ചിപ്‌സ് എന്നിവയെല്ലാമായിരുന്നു ഉള്‍പ്പെട്ടിരുന്നത്.  ഉള്ളി, തക്കാളി, മല്ലിയില എന്നിവയാണ് സ്വി​ഗി ഇൻസ്റ്റാമാർട്ട് വഴി ഏറ്റവും കൂടുതൽ വാങ്ങുന്ന സാധനങ്ങൾ.  ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നടന്ന നവംബർ 19 ന് ദേശീയ ചിപ്‌സ് ദിനമായി സ്വിഗി ഇൻസ്റ്റാമാർട്ട് പ്രഖ്യാപിച്ചിരുന്നു. അന്ന്, 1,39,874 പാക്കറ്റ് ചിപ്‌സുകളാണ് ആപ്പ് വഴി ഉപഭോക്താക്കൾ വാങ്ങിയത്.

ഒരൊറ്റ ദിവസം 67 ഓർഡറുകൾ നടത്തി റെക്കോർഡ് സൃഷ്ടിച്ച ഉപഭോക്താവുമുണ്ട് സ്വിഗ്ഗി ഇൻസ്റ്റമാർട്ടിന്.  ജയ്പൂർ സ്വദേശിയാണ് ആ റെക്കോർഡിനുടമ. അതേസമയം  ഈ വർഷം ഒരു ഡല്‍ഹി സ്വദേശി 12,87,920 രൂപയ്ക്കാണ് സ്വി​ഗി ഇൻസ്റ്റാമാർട്ട് വഴി പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങിയത്. ഇൻസ്‌റ്റാമാർട്ട് വഴി ഏറ്റവും കൂടുതൽ തവണ ഓർഡർ ചെയ്യപ്പെട്ട സ്നാക്സ്  മഖാനയാണ് (Makhana). 2023-ൽ 1.3 മില്യനിലേറെ ഉപഭോക്താക്കളാണ് സ്വി​ഗിയിൽ നിന്നും മഖാന വാങ്ങിയത്.

പഴങ്ങളുടെ കൂട്ടത്തിൽ മാങ്ങയാണ് മുമ്പിൽ.  മെയ് 21 ന് മാത്രം ഇന്ത്യയിൽ സ്വി​ഗി ഇൻസ്റ്റാമാർട്ട് വഴി 36 ടൺ മാമ്പഴമാണ് വിതരണം ചെയ്തത്. ഭക്ഷണ വിതരണ ആപ്പായ സ്വി​ഗിയുടെ ഇയർ എൻ‍ഡ് റൗണ്ടപ്പും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പതിവ് പോലെ  ഇന്ത്യക്കാർക്ക് ബിരിയാണിയോട് പ്രിയം കൂടിവരുന്നുവെന്നാണ്  ഇയർ എൻ‍ഡ് റൗണ്ടപ്പ് വ്യക്തമാക്കുന്നത്.  തുടർച്ചയായ എട്ടാം വർഷവും ഇന്ത്യയിൽ സ്വിഗ്ഗി വഴി ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ബിരിയാണി തന്നെയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker