വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ശ്വേതാ മേനോന്‍. അതിനോടൊപ്പം തന്നെ നിരവധി വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. സിനിമയിലെ ബോള്‍ഡ് ക്യാരക്ടറിനെ പോലെയാണ് താരം ജീവിതത്തിലും. വിവാദങ്ങളെ പലപ്പോഴും താരം മുഖവിലയ്‌ക്കെടുക്കാറില്ല. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ നാരായണകുട്ടിയടെയും ശാരതാമേനോന്റെയും മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു ശ്വേതയുടെ പിതാവ് ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം.
ശ്വേതയുടെ ആദ്യവിവാഹം ബോബി ബോസ്ലയുമായിരുന്നു. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു. ബോബി ഭോസ്ലെയും ശ്വേതയും ഏറെക്കാലം സുഹൃത്തുക്കളായിരുന്നു. ഇവരുടെ നീണ്ടകാലത്തെ സൗഹൃദം വിവാഹത്തിലേക്കെത്തുകയായിരുന്നു. പിന്നീട് വേര്‍പിരിഞ്ഞു. 2011 ല്‍ തൃശൂര്‍ സ്വദേശിയും മുംബൈയില്‍ ബിസ്സിനസ്സുകാരനുമായ ശ്രീവല്‍സമേനോനുമായി വിവാഹിതയായി. ഈ ബന്ധത്തില്‍ സബൈന എന്ന മകളുമുണ്ട്.
തന്റെ ആദ്യകുടുംബ ജിവിതത്തെ കുറിച്ചും ബോബി ഭോസ്ലെയും കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ശ്വേത മേനോന്‍. ബോബിക്ക് ചെറിയ മാനസിക രോഗമുണ്ടായിരുന്നുവെന്നും ഒരു മാസം തന്റെ കൂടെ ബോബി നിന്നുവെന്നും പിന്നീട് തന്നെ വിട്ടുപോയെന്നും ശ്വേത പറയുന്നു. ആരോടും പറയാതെ പോയാല്‍ പിന്നീട് വരുക നാലഞ്ച് മാസം കഴിയുമ്പോഴാണ്. ഏഴു വര്‍ഷമാണ് ഞങ്ങള്‍ പ്രണയിച്ചത്. എന്നാല്‍ ഈ ഏഴ് വര്‍ഷത്തിനിടയില്‍ ബോബി കഞ്ചാവ് ഉപയോഗിക്കുന്നതായി എനിക്ക് അറിയില്ലായിരുന്നു.
അക്കാലഘട്ടങ്ങളില്‍ ബോബി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. വീടിന്റെ വാതില്‍ വരെ ചവിട്ടി പൊളിച്ചു. ഞാന്‍ ഇപ്പോഴും ബോബിയെ വെറുത്തിട്ടില്ല. ഇപ്പോഴും ബോബി എന്നെ വിളിക്കും. നമ്മുക്ക് വീണ്ടും കല്യാണം കഴിക്കാം എന്ന് പറയും. ഐ മിസ് മൈ ഫ്രണ്ട് എന്ന് പറഞ്ഞ് കരയും. എന്റെ അടുത്ത് അപ്പോള്‍ ശ്രീ ( ഭര്‍ത്താവ് ശ്രീവത്സന്‍ )ഉണ്ടാകും. എന്നെക്കാള്‍ അയാളുടെ രോഗാവസ്ഥ മനസിലാകുന്നത് ശ്രീയ്ക്ക് ആണെന്ന് തോന്നുന്നെന്നും ശ്വേത പറഞ്ഞു. സാമ്പത്തികമായി വളരെ പുറകില്‍ നില്‍ക്കുന്ന കുടുംബ മായിരുന്നു ബോബിയുടേത്. അവര്‍ക്ക് തന്റെ സമ്പത്തില്‍ മാത്രമായിരുന്നു നോട്ടമെന്നും ശ്വേത പറയുന്നു.