ഒരുപാട് പേരോട് ക്രഷ് തോന്നിയിട്ടുണ്ട്, സ്വഭാവം അദ്ദേഹത്തിന് ഇഷ്ടമല്ല തുറന്നു പറഞ്ഞ് ശ്വേത മേനോൻ!
കൊച്ചി:നടി ശ്വേതാ മേനോനെ അറിയാത്തവർ മലയാള സിനിമയിൽ ഉണ്ടാകില്ല.മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ് ശ്വേത മലയാളത്തിലെത്തിയത്. മലയാളത്തെ കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഉൾപ്പെടെ വിവിധ ഭാഷകളിൽ കഴിവ് തെളിയിച്ച നടിയാണ് ശ്വേതാ മേനോൻ. കൂടാതെ റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായും ജഡ്ജിയായുമൊക്കെ സ്ക്രീനിൽ ശ്വേത ഇപ്പോഴും സജീവമാണ്. ഇപ്പോളിതാ ഒരു അഭിമുഖത്തിൽ ശ്വേത പങ്കുവച്ച ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എല്ലാം നല്ല രീതിയിലായിരുന്നു ആദ്യത്തെ ലോക് ഡൗൺ സമയത്ത്. കുക്കിങും ബേക്കിങ്ങുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. എനിക്കും ശ്രീക്കും മെയ് ആയപ്പോഴായിരുന്നു ബോറടിച്ചത്. ഞങ്ങളെല്ലാവരും ശെരിക്കും തൊട്ടാവാടിയായി മാറുകയായിരുന്നു. കരിയറിൽ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നു.
അച്ഛന്റെ വിയോഗത്തെക്കുറിച്ച് ഇപ്പോഴും ഓർക്കാറുണ്ട്. ഇപ്പോഴും കൂടെയുണ്ടെന്നാണ് കരുതുന്നത് ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓർത്ത് ഞാൻ തന്നെ ചിരിക്കാറുണ്ട്. ഇത് ഞാൻ ഉണ്ടാക്കിയെടുത്ത ശീലമാണ്. ഒരു രക്ഷയമില്ലാത്ത കുസൃതികൾ ഒപ്പിക്കാറുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുമ്പും പിമ്പുമായി ക്രഷ് തോന്നിയ താരങ്ങളെക്കുറിച്ചും താരത്തോട് അഭിമുഖത്തിൽ ചോദിച്ചു. എന്നാൽ താനൊരു വികാരജീവിയാണ്. അത് കൊണ്ട് തന്നെ കുറേ പേരോട് ക്രഷ് തോന്നിയിട്ടുണ്ട്.
അതേസമയം കുടുംബം, ആരോഗ്യം, സമ്പത്ത് ഇതിനാണ് പ്രധാന്യം നൽകുന്നത്. അമ്മയും കുഞ്ഞും ഭർത്താവുമാണ് ആദ്യത്തെ കാര്യം. അത് പോലെ തന്നെ പൈസ ഇല്ലാതെ ജീവിക്കാനാവില്ല. അതും വേണം, ആരോഗ്യവും വേണം. ഈ മുന്ന് കാര്യങ്ങളില്ലാതെ ജീവിക്കാനാവില്ല. കുറച്ച് മടിയുള്ള കൂട്ടത്തിലാണ് ഞാൻ. വിവാഹത്തിന് മുമ്പ് അച്ഛനും അമ്മയും നന്നായി ലാളിച്ചാണ് വളർത്തിയത്. ഇരുന്ന് എല്ലാം ഓർഡർ ചെയ്യുന്ന തരത്തിലുള്ള സ്വഭാവമുണ്ട്.
ഇത് കേൾക്കുമ്പോഴോ ശ്രീക്ക് ദേഷ്യം വരാറുണ്ട്. ആ സ്വഭാവം അദ്ദേഹത്തിന് ഇഷ്ടമല്ല. ചില സിനിമകൾ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ സാമ്പത്തികം മാത്രം നോക്കി ചില സിനിമകൾ ചെയ്തിട്ടുണ്ട്. താരം പറഞ്ഞു.