25.5 C
Kottayam
Monday, September 30, 2024

കസ്റ്റംസ് റെയ്ഡിന് പിന്നാലെ സ്വപ്‌ന സരിത്തിന്റെ വീട്ടിലെത്തി; അമ്മയെ കെട്ടിപ്പിടിച്ച് പറഞ്ഞതിങ്ങനെ

Must read

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സരിത്തിന്റെ അഭിഭാഷകന്‍ കേസരി കൃഷ്ണന്‍ നായര്‍. സ്വപ്ന ബംഗളൂരുവിലേക്ക് കടക്കും മുമ്പ് സരിത്തിന്റെ വീട്ടിലെത്തിയിരുന്നെന്നു. സരിത്തിന്റെ വീട്ടിലെ കസ്റ്റംസ് റെയിഡിന് തൊട്ടുപിന്നാലെയാണ് സ്വപ്ന എത്തിയത്.

‘സരിത്തിനെ അറസ്റ്റ് ചെയ്തതിന് ശേഷം, സ്വപ്ന വിളിച്ചത് പ്രകാരം അവര്‍ക്കൊപ്പം സരിത്തിന്റെ വീട്ടില്‍ പോയി. കൂടെ സ്വപ്നയുടെ ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. അവിടെ എത്തിയപ്പോഴാണ് കസ്റ്റംസ് റെയിഡ് നടത്തിയ വിവരം അറിയുന്നത്. സരിത്തിന്റെ അമ്മ സ്വപ്നയെ കെട്ടിപ്പിടിച്ചു. മകനെ മടക്കി കൊണ്ടുവരുമെന്ന് പറഞ്ഞ് സ്വപ്ന സരിത്തിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു’- അഭിഭാഷകന്‍ പറഞ്ഞു.

സ്വപ്ന സരിത്തിന്റെ വീടിനകത്തേക്ക് കയറിയിട്ടില്ലെന്നും അഭിഭാഷകന്‍ പറയുന്നു. അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദ്ധാനം ചെയ്ത് ഡി.ജി.പി എന്‍.ഐ.എയ്ക്ക് കത്തയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week