35.2 C
Kottayam
Wednesday, April 24, 2024

സ്വപ്‌ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍

Must read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ രാജേഷ് കുമാര്‍. കീഴടങ്ങുന്നതിനെ കുറിച്ച് സ്വപ്ന ചിന്തിച്ചിട്ടില്ല. അവര്‍ ചെയ്ത രാജ്യദ്രോഹം എന്താണെന്ന് അറിയില്ല. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചും അറിയില്ലെന്നു അഭിഭാഷകന്‍ പ്രതികരിച്ചു.

അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്‍.ഐ.എ കേസ് ഏറ്റെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്‌ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും ഇവരുടെ ജാമ്യാപേക്ഷ തള്ളണെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. കേന്ദ്രത്തിന് വേണ്ടി അഡ്വക്കേറ്റ് രവിപ്രകാശ് ആണ് കോടതിയില്‍ ഹാജരായത്.

എന്‍ഐഎ ഏറ്റെടുത്ത കേസ് ആയതുകൊണ്ട് തന്നെ ഹൈക്കോടതി കേസ് കേള്‍ക്കരുത് എന്നാണ് കേന്ദ്രം പറയുന്നത്. ഇത് എന്‍ഐഎ കോടതിയാണ് പരിഗണിക്കേണ്ടത്. ഹൈക്കോടതിയല്ല എന്നും കേന്ദ്രം പറയുന്നു. കേസ് എന്‍ഐഎക്ക് വിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെയാണ് ഉത്തരവിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week