കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തികേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും കോവിഡ് ഇല്ലെന്ന് പരിശോധന ഫലം. ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയില്‍വച്ചാണ് ഇവരുടെ സാംപിളുകള്‍ ശേഖരിച്ചത്.
മൂന്ന് ദിവസത്തെ റിമാന്‍ഡില്‍ വിട്ടതിനാല്‍ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയര്‍ സെന്ററുകളിലാണ് ഇപ്പോഴുള്ളത്. എന്‍ഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറാണു കോടതിയില്‍ കേസ് പരിഗണിച്ചത്. പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തില്‍ ഇരുവരെയും മൂന്ന് ദിവസത്തെ റിമാന്‍ഡിലാണു വിട്ടത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍വച്ചാണ് എന്‍ഐഎ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News