തിരുവനന്തപുരം: എം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സ്വപ്നയുടെ മൊഴി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയിലില്‍ വച്ച് ചോദ്യം ചെയ്തപ്പോഴാണ് സ്വപ്ന ഇത്തരത്തില്‍ മൊഴി നല്‍കിയത്.
ശിവശങ്കര്‍ അറിഞ്ഞാണ് താന്‍ കൈക്കൂലി വാങ്ങിയതെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണെന്നും സ്വപ്ന ഇഡിയോട് വെളിപ്പെടുത്തി. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതല്‍ കരാറുകള്‍ സന്തോഷ് ഇപ്പന് ശിവശങ്കര്‍ വാഗ്ദാനം ചെയ്തുവെന്നും ഇഡി കണ്ടെത്തി.
സ്വപ്നയുടെ വെളിപ്പെടുത്തലോടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് കുറച്ചുകൂടി വ്യക്തമായിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News