തൃശൂർ: ആൻജിയോഗ്രാം പരിശോധനയ്ക്ക് മുൻപ് മലക്കം മറിഞ്ഞ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ സ്വപ്‌ന ആൻജിയോഗ്രാമിന് സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും പറയുകയായിരുന്നു.
അതേസമയം സ്വപ്‌നയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെത്തിയത് നാടകമാണോ എന്നാണ് ജയിൽവകുപ്പിന്റെ സംശയം. സ്വപ്‌നയെയും റമീസിനെയും എൻഐഎ വീണ്ടും ചോദ്യംചെയ്യാൻ ഒരുങ്ങുന്നതിനിടെ തുടർനടപടികൾ ആസൂത്രണം ചെയ്യാൻ വേണ്ടിയാണ് സ്വപ്‌നയും കെ.ടി. റമീസും ഒരുമിച്ച് ആശുപത്രിയിലെത്തിയതെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News