Home-bannerKeralaNewsRECENT POSTS
സ്വാമി ചിന്മയാനന്ദിനെതിരേ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ഥിനിയെ കണ്ടെത്തി
ലക്‌നോ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെതിരേ ആരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ഥിനിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തി. സുഹൃത്തിനൊപ്പമാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയെ രാജസ്ഥാനില്‍ നിന്നാണ് കണ്ടെത്തിയത്. താന്‍ സുരക്ഷിതയാണെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും പെണ്‍കുട്ടിമൊഴി നല്‍കിയതായും പോലീസ് അറിയിച്ചു.
ചിന്മയാനന്ദ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി വീഡിയോ പുറത്തുവിട്ട നിയമ വിദ്യാര്‍ഥിനിയെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. ചിന്മയാനന്ദാണ് യുവതിയെ തട്ടിക്കൊണ്ടുപോയത് എന്ന് ആരോപിച്ച് പിതാവാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. സംഭവം വിവാദമായതോടെ സൂപ്രീം കോടതി സ്വമേധയാ കേസ് എടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News