മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ, രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്’; നന്ദിയറിയിച്ച് ബാല
കൊച്ചി: അസുഖം ഭേദമാകാൻ പ്രാർത്ഥിച്ചവർക്ക് നന്ദിയറിയിച്ച് നടൻ ബാല. രണ്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ചിത്രീകരിച്ച വീഡിയോയിലായിരുന്നു ബാലയുടെ പ്രതികരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുകയാണ് താരം. കുറച്ചുനാളായി ആശുപത്രിയിൽ കഴിയുകയാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകുമെന്നും നടൻ വ്യക്തമാക്കി.
പങ്കാളിയായ എലിസബത്തിന്റെ നിർബന്ധപ്രകാരമാണ് ഇങ്ങനൊരു വീഡിയോ, എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു. മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്, എല്ലാവരുടെയും പ്രാർത്ഥനകൊണ്ടാണ് വീണ്ടും വരാനാകുന്നതെന്നും ബാല പറഞ്ഞു.
‘ഞാൻ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു. വീഡിയോയിൽ ബാല പറയുന്നു
രണ്ടാം വാർഷികം ആശുപത്രിയിൽ വെച്ച് നടന്നു. അടുത്ത വർഷം ഇങ്ങനെയാകില്ലെന്നും ആദ്യ വിവാഹ വാർഷികം പോലെ ആഘോഷിക്കുമെന്ന് എലിസബത്ത് പറഞ്ഞു. ഇരുവരും കേക്ക് മുറിക്കുന്ന വീഡിയോയും ഒപ്പം പങ്കുവെച്ചിട്ടുണ്ട്.
മാർച്ച് ആറിനാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലയുടെ ആരോഗ്യ വിവരം പങ്കാളി എലിസബത്ത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ബാലയ്ക്ക് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയാണെന്നും എലിസബത്ത് പറഞ്ഞിരുന്നു.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FActorBalaOfficial%2Fvideos%2F752437213074068%2F&show_text=false&width=560&t=0