EntertainmentNews
മയക്കുമരുന്നു കേസില്‍ ബിനീഷിനെതിരെ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി
കൊച്ചി: ബിനീഷ് കോടിയേരിക്കെതിരാമയക്കുമരുന്നു കേസില്‍ ബിനീഷിനെതിരെ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി. മയക്കുമരുന്ന് കേസില്‍ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കുറ്റവാളി ആരെന്ന് നിയമം തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയില്‍ തിടുക്കത്തില്‍ എടുത്ത പല തീരുമാനങ്ങളും വിമര്‍ശനത്തിന് വിധേയമാകുകയും പിന്നീട് തിരുത്തേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം ഉചിതമായ തീരുമാനം കൈക്കൊണ്ടാല്‍ മതി. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News