താരരാജാക്കൻമാർ ഒറ്റ ഫ്രെയിമിൽ, അമ്മ ജനറൽ ബോഡിയിൽ പിറന്നാളാഘോഷിച്ച് സുരേഷ് ഗോപി
കൊച്ചി:മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും(Suresh Gopi) മോഹൻലാലും. മൂവരും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇന്ന് പിറന്നാൾ ആഘോഷിച്ച സുരേഷ് ഗോപിക്ക് മമ്മൂട്ടിയും മോഹൻലാലും ആശംസകൾ അറിയിച്ചിരുന്നു. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ മൂവരും ചേർന്ന് പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ സുരേഷ് ഗോപി പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.
അമ്മ യോഗത്തിൽ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും ഉണ്ട്. ഹൃദയ സിമ്പലിനൊപ്പമാണ് സുരേഷ് ഗോപി ചിത്രം പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയത്. “മലയാളത്തിൻ്റെ മഹാനടന്മാർ, മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരേ ഫ്രെയ്മിൽ… അപൂർവ നിമിഷം ഇതാണ് മലയാള സിനിമ”,എന്നിങ്ങനെ പോകുന്നു കമന്റുകൾ.