ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തുറന്ന കോടതിയില്‍ ഉടന്‍ സിറ്റിംഗ് തുടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി. ഡല്‍ഹിയിലെ സ്ഥിതി കൂടി രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.
ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സമിതി നിലവിലെ സ്ഥിതി അവലോകനം ചെയ്തു. ജൂണ്‍ അവസാനം സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തും. കോടതികള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ്‌സ് അസോസിയേഷനും നിവേദനം നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News